ആധാറുമായി ബന്ധിപ്പിക്കാനുള്ള കാലാവധി മാർച്ച് 31 വരെ നീട്ടി

0
388

ബാങ്ക് അക്കൗണ്ടും വിവിധ സർക്കാർ പദ്ധതികളുമായും ആധാർ ബന്ധിപ്പിക്കേണ്ട അവസാന തീയതി നീട്ടുമെന്ന് കേന്ദ്ര സർക്കാർ. എന്നാൽ ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതി​​െൻറ സമയ പരിധി ഫെബ്രുവരി 18 തന്നെയാണെന്നും അറ്റോർർണി ജനറൽ കെ.കെ. വേണുഗോപാൽ കോടതിയിൽ അറിയിച്ചു. സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുന്നതിനുള്ള സമയപരിധി ഡിസംബര്‍ 31ന് അവസാനിക്കാനിരിക്കെയാണ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ഹര്‍ജിക്കാര്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടത്. നിലവിൽ ആധാർ നമ്പർ ഇല്ലാത്തവർക്കു മാത്രമേ കാലാവധി നീട്ടൽ പ്രയോജനപ്പെടൂ.

LEAVE A REPLY