യുവതിയും മകളും വീടിനുള്ളിൽ മരിച്ച നിലയിൽ : മകൻ സംശയമുനയിൽ

0
365

ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിലെ ഫ്ളാറ്റിൽ യുവതിയേയും മകളേയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അഞ്ജലി അഗര്‍വാള്‍(42) മകള്‍ മണികര്‍ണിക(11) എന്നിവരുടെ മൃതദേഹമാണ് വീടുനുള്ളില്‍ നിന്ന് കണ്ടെത്തിയത്. ഡിസംബർ മൂന്നിന് സൂറത്തിലേക്ക് പോയ അജ്ഞലിയുടെ ഭർത്താവ് സൗമ്യ അഗർവാൾ പല തവണ ഭാര്യയെ ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ബന്ധുവിനെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം വീട്ടിലെത്തിയപ്പോൾ വീട് പൂട്ടികിടക്കുന്നത് കണ്ട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് സംഘം ഫ്ളാറ്റിന്‍റെ പൂട്ട് കുത്തിതുറന്ന് അകത്ത് കടന്നപ്പോഴാണ് അമ്മയും മകളും കിടക്കയിൽ മരിച്ച് കിടക്കുന്നതായി കണ്ടത്. രക്തക്കറകളുള്ള മൃതദേഹത്തിനടുത്ത് ക്രിക്കറ്റ് ബാറ്റും കിടപ്പുണ്ടായിരുന്നു. 16 വയസുള്ള മകനാണ് കൊലപാതകത്തിന് പിന്നെലെന്നാണ് പോലീസിന്റെ സംശയം. കൊലപാതകം നടക്കുമ്പോൾ ഇയാൾ ഫ്ലാറ്റിൽ ഉണ്ടായിരുന്നതായും അതിനു ശേഷം പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇയാളെ പിടികൂടുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY