11 മത്സ്യത്തൊഴിലാളികളെ കൂടി രക്ഷപ്പെടുത്തി

0
178

ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ അകപ്പെട്ട 11 മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ലക്ഷദ്വീപിന് സമീപത്ത് കടലില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. ഇവരുടെ ബോട്ടും ലക്ഷദ്വീപ് തീരത്ത് എത്തിച്ചിട്ടുണ്ട്. വൈകാതെ ഇവരെ തിരുവനന്തപുരത്ത് എത്തിക്കും. കന്യാകുമാരിക്ക് സമീപം ചുഴലിക്കാറ്റില്‍പ്പെട്ട് ഉപേക്ഷിക്കേണ്ടിവന്ന ഒരും ബോട്ടും കണ്ടെത്തി. ബിനോയ് മോന്‍ എന്ന ബോട്ടാണ് കണ്ടെത്തിയത്. ബോട്ടിലുണ്ടായിരുന്ന 13 പേരെ മറ്റൊരു ബോട്ടില്‍ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. മത്സ്യത്തൊഴിലാളികളെക്കൂടി ഉള്‍പ്പെടുത്തി തീരസംരക്ഷണ സേനയുടെ 12 കപ്പലുകള്‍ ഇന്ന് തിരച്ചില്‍ നടത്തും. മീന്‍ പിടിയ്ക്കാന്‍ കടലില്‍ പോയിരുന്ന മത്സ്യത്തൊഴിലാളികള്‍ ഇപ്പോള്‍ കടലില്‍ പോകുന്നത് ഉറ്റവരുടെ ശരീരം തേടിയാണ്.

LEAVE A REPLY