പദ്മാവതിക്ക് യു കെ യിൽ പ്രദർശനാനുമതി : റിലീസിനില്ലെന്ന് നിർമ്മാതാക്കൾ

0
257

സഞ്ജയ് ലീലാ ബൻസാലിയുടെ പുതിയ ചിത്രം ‘പത്മാവതി’ക്ക് യുകെയിൽ പ്രദർശനാനുമതി. ഡിസംബര്‍ ഒന്നിന് തന്നെ ചിത്രം ബ്രിട്ടനില്‍ പ്രദര്‍ശിപ്പിക്കാമെന്നാണ് ബ്രിട്ടീഷ് ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്. യാതൊരുവിധ മാറ്റങ്ങളുമില്ലാതെ തന്നെ ചിത്രം പ്രദര്‍ശിപ്പിക്കാമെന്നാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ബിബിഎഫ് സി അറിയിച്ചത്. എന്നാല്‍ ഇന്ത്യന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കാതെ ബ്രിട്ടനില്‍ ചിത്രം റിലീസ് ചെയ്യുന്നില്ലെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചത്. ബിജെപി ഭരണത്തിലുള്ള രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ സിനിമ നിരോധിച്ചു. താരങ്ങളായ കമൽ ഹാസൻ, പ്രകാശ്‌രാജ്, ഖുശ്ബു, പ്രിയാമണി തുടങ്ങിയവര്‍ ചിത്രത്തിലെ നായിക ദീപികയ്ക്കു പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി.

LEAVE A REPLY