കേന്ദ്രത്തിനു തിരിച്ചടി: എസ്​ ദുർഗ​ ​ഗോവ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കാം

0
344

രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്ഐ) നിന്ന് ഒഴിവാക്കിയ സനൽകുമാർ ശശിധരന്റെ ‘എസ് ദുർഗ’ ഗോവയിൽ പ്രദർശിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചിത്രം ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സനല്‍കുമാര്‍ ശശിധരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടി ഭരണഘടനാവിരുദ്ധമാണെന്ന സംവിധായക​​​​​െൻറ ഹരജി അംഗീകരിച്ചാണ് പ്രദർശനാനുമതി നൽകിയത്​. ജൂറി തിരഞ്ഞെടുത്ത ഇന്ത്യൻ പനോരമ പട്ടികയിൽനിന്ന് എസ് ദുർഗ, മറാത്തി സംവിധായകൻ രവി ജാദവിന്റെ ‘ന്യൂഡ്’ എന്നിവയും പാക്ക് സിനിമ സാവനും കേന്ദ്രസർക്കാർ ഇടപെട്ട് ഒഴിവാക്കിയിരുന്നു. ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്ത 24 ചിത്രങ്ങളില്‍ നിന്നും ഈ രണ്ട് ചിത്രങ്ങള്‍ ജൂറി അധ്യക്ഷനെപ്പോലും അറിയിക്കാതെ സ്മൃതി ഇറാനി നേരിട്ട് ഇടപെട്ട് നീക്കം ചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായ സുജോയ് ഘോഷ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു.

LEAVE A REPLY