ജഡ്ജിമാര്‍ക്കെതിരായ കോഴ ആരോപണം: സുപ്രീം കോടതി ഹർജി തള്ളി

0
204

സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതിയിലെ മൂന്നംഗ ബെഞ്ച് തള്ളി. ജ​സ്​​റ്റി​സു​മാ​രാ​യ ആ​ർ.​കെ. അ​ഗ​ർ​വാ​ൾ, എ.​കെ. മി​ശ്ര, എ.​എം. ഖ​ൻ​വി​ൽ​ക​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാണ്​ ഹർജി തള്ളിയത്. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കാമിനി ജയ്‌സ്വാളുമായിരുന്നു ഹര്‍ജി നല്കിയത്. സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണം കോടതിയലക്ഷ്യമാണെന്നും ആരോപണങ്ങള്‍ ജുഡീഷ്യറിയുടെ അന്തസിന് കോട്ടമുണ്ടാക്കിയെന്നും കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. ലഖ്‌നൗ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിനു കീഴിലുള്ള മെഡിക്കല്‍ കോളേജിന് പ്രവേശനാനുമതി ലഭിക്കുന്നതിന് സുപ്രീംകോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നതാണ് കേസിനാധാരം.

LEAVE A REPLY