ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ

0
181

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കിയ്യാരമുക്കിൽ ഫായിസ്, തൈകകാട് കാർത്തിക്, ജിതേഷ് എന്നിവരാണു അറസ്റ്റിലായത്. സിപിഎം പ്രവർത്തകൻ ഫാസിലിനെ വെട്ടിക്കൊന്ന കേസിൽ രണ്ടാം പ്രതിയാണ് ആനന്ദ്. വീട്ടിലേക്കു പോകുംവഴി ഞായറാഴ്ച ഉച്ചയോടെയാണു നെന്മിനി സ്വദേശി ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഗുരുവായൂര്‍, മണലൂര്‍ മണ്ഡലങ്ങളില്‍ ബിജെപി ഹര്‍ത്താല്‍ ആചരിച്ചിരുന്നു. ആനന്ദിന്റെ കൊലപാതകത്തെ ചൊല്ലി ബിജെപിയും സിപിഎമ്മും നേര്‍ക്കു‌നേർ പോരാടുന്ന സാഹചര്യത്തിലാണു മൂന്നുപേരെ പൊലീസ് പിടികൂടിയത്.

LEAVE A REPLY