ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ മൂന്നാമത്തെ വിടും താക്കോൽദാനം നിർവഹിച്ചു

0
191
ഫൊക്കാനയുടെ പാര്‍പ്പിട പദ്ധതിയായ ‘സ്‌നേഹവീട് ‘ ലോകത്തിനു തന്നെ ഉദാത്തമായ മാതൃകയായി മാറിക്കൊണ്ടിരിക്കുന്നു .ഫൊക്കാനയുടെ ഓരോ ജില്ലയ്ക്കും ഒരു വീട് എന്ന ഭവന പദ്ധതിയുടെ മുന്ന് വീടുകൾ  പണിതിരുകയും , മൂന്നാമത്തെ വീട് കോതമംഗലത്തു കീരംപാറ പഞ്ചായത്തിൽ  പുന്നെക്കാട്‌  എം പി  കോളനിയിൽ പോക്കയിൽ വര്ഗീസ് (കോശി ) നു നൽകുകയും , അതിന്റെ  താക്കോല്‍ ദാനം കോതമംഗലം  എം.എൽ.എ  ആന്റണി ജോർജ് നിർവഹിക്കുകയും ചെയ്തു.   എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍,പഞ്ചായത്തുപ്രസിഡന്റ് ബെന്നിപോൾ  എന്നിവർ  പങ്കെടുത്തു.
ഫൊക്കാനാ എക്‌സിക്കുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ് ഈ ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ കോർഡിനേറ്ററായും പ്രവർത്തിക്കുന്നത്.തുടക്കത്തില്‍ കേരളത്തിലെ എല്ലാ ജില്ലയ്ക്കും ഒരു വീട് നല്‍കുകയും തുടര്‍ന്ന് താലൂക്ക് ,പഞ്ചായത്തു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം.ചുരുങ്ങിയ സമയത്തിനുള്ളിൽ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ   മുന്ന് വീടുകൾ താക്കോൽ ദാനം നിർവഹിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെന്ന്     ജോയ് ഇട്ടന്‍ അഭിപ്രായപ്പെട്ടു.
ഈ പദ്ധതി പ്രഖ്യാപിച്ചു ചുരുങ്ങിയ സമയം കൊണ്ട്  മുന്ന് വീട്കൾ  നിര്‍മ്മിച്ച് നല്‍കി ഫൊക്കാന എല്ലാ അമേരിക്കന്‍ മലയാളി സംഘടനകള്‍ക്കും മാതൃക ആകുകയാണ്.ഫൊക്കാനയുടെ തുടര്‍ പദ്ധതിയായി ഏറ്റെടുത്ത് നടത്തുന്ന പദ്ധതിയുമായി സഹകരിക്കുന്നത് ഫൊക്കാനയുടെ പ്രവര്‍ത്തകരും അഭ്യുദയ കാംഷികളുമാണ് .
പിറവത്തു നിര്‍മ്മിച്ചുനല്‍കുന്ന വീടിന്റെ സാമ്പത്തിക ചിലവുകള്‍ പൂര്‍ണ്ണമായും വഹിച്ചത്  ഫൊക്കാനാ എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ ആണ്. തിരുവല്ലയിൽ പണിത വീടിന്റെ സാമ്പത്തിക ചിലവുകള്‍ പൂര്‍ണ്ണമായും വഹിച്ചത്  ഫൊക്കാനാട്രസ്റ്റി ബോർഡ് ചെയർമാൻ  ജോർജി വർഗീസ് ആണ്. മൂന്നാമത്തെ വീട് ജോയ് ഇട്ടനും ഗ്രാമാദിപം ക്ലബുമായി സഹകരിച്ചാണ് നടത്തിയത് .ബാക്കിയുള്ള ജില്ലകളിൽ വിടുപണികൾ നല്ലരീതിയിൽ പുരോഗമിക്കുകയും ചെയ്യുന്നു. ഈ വർഷം തന്നെ  എല്ലാ ജില്ലകളിലുമുള്ള വീട്പണികളുടെ   പ്രവർത്തനം പൂർത്തിയാക്കി താലൂക്ക്  തലത്തിലേക്ക് കടക്കുക എന്നതാണ്
ഫൊക്കാനയുടെ ലക്ഷ്യമെന്ന്  പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി  ഫിലിപ്പോസ് ഫിലിപ്പ്;ട്രഷറര്‍ ഷാജി വര്‍ഗീസ് എന്നിവർ അറിയിച്ചു.
ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയിലേക്ക് ഏവരുടെയും സഹായ സഹകരണങ്ങൾ ആവിശ്യമാണ് . ചെറിയ തുകകൾ ആണെങ്കിൽ പോലും സംഭാവന ചെയ്യാവുന്നതാണ്. ഒരു വീട് സ്പോൺസർ ചെയ്യുന്നവർക്ക് അങ്ങേനെയും ചെയ്യാവുന്നതാണ്. ഇതു അമേരിക്കൻ മലയാളികളുടെ ഒരു പദ്ധതിആയാണ്   ഫൊക്കാന ഏറ്റെടുത്തിരിക്കുന്നത് . ഈ പദ്ധതിയുമായി  സഹകരിച്ചു എല്ലാ അമേരിക്കൻ മലയാളികളും ഫൊക്കാനയുടെ സ്‌നേഹ വീട് കാരുണ്യപദ്ധതിയുടെ ഭാഗമാകണമെന്ന്  തമ്പി ചാക്കോ- പ്രസിഡന്റ്, ഫിലിപ്പോസ് ഫിലിപ്പ്-ജനറല്‍ സെക്രട്ടറി; ഷാജി വര്‍ഗീസ്- ട്രഷറര്‍ജോയ് ഇട്ടന്‍-എക്‌സി. വൈസ് പ്രസിഡന്റ്;ട്രസ്റ്റി ബോർഡ്ചെയർമാൻ  ജോർജി വര്‍ഗീസ്; ഫൗണ്ടേഷൻ ചെയർമാൻ  പോൾ കറുകപ്പള്ളിൽ ,വിമൻസ് ഫോറം ചെയർ ലീലാ മാരേട്ട്  ; ജോസ് കാനാട്ട്-വൈസ് പ്രസിഡന്റ്; കണ്‍വന്‍ഷൻ ചെയർമാൻ  മാധവൻ നായർ , ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി;ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; സണ്ണി മറ്റമന-അഡീ. അസോ. ട്രഷറര്‍ എന്നിവർ അപേക്ഷിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ

LEAVE A REPLY