മാതാ അമൃതാനന്ദമയി ദേവിയ്ക്ക് ഫ്രഞ്ച് പുരസ്കാരങ്ങള്‍

0
306

നവംബര്‍ 8, 2017: അമ്മയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിന്‍റെ 30 ാം വാര്‍ഷികാഘോഷ വേളയില്‍ ഫ്രാന്‍സിലെ “സോള്‍ജിയേഴ്സ് ഓഫ് പീസ്” അസോസിയേഷന്‍റെ ലോക സമാധാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വിശ്വപൗരന്മാര്‍ക്ക് നല്‍കുന്ന പരമോന്നുത ബഹുമതിയായ “കമ്മമ്മറേറ്റീവ്
ഗോള്‍ഡ് മെഡല്‍ ഫോര്‍ പീസ് “പുരസ്കാരം ഫ്രാന്‍സിലെ ടൗലൂണില്‍ വെച്ച് അമ്മയ്ക്ക് നല്‍കി ആദരിച്ചു. ഐക്യരാഷ്ട്ര സഭയുടെ കീഴില്‍ യുദ്ധമേഖലകളിലെ സമാധാന ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന അന്താരാഷ്ട്ര തലത്തിലുള്ള സൈന്നികരുടെ സംഘടനയാണ് സോള്‍ജിയേഴ്സ് ഓഫ് പീസ്. തദവസരത്തില്‍ തന്നെ ഫ്രാന്‍സിലെ മാര്‍സല്‍ തലസ്ഥാനമായുള്ള ആല്‍പ്സ് പ്രവിശ്യയുടെ പ്രസിഡന്‍റിന്‍റെ “പ്രവിശ്യാ പുരസ്കാര മെഡലും” അമ്മയ്ക്ക് നല്‍കി ആദരിക്കുകയുണ്ടായി. മൂന്നു
പതിറ്റാണ്ടുകളായി ആഗോളതലത്തില്‍ ആദ്ധ്യാത്മകതയ്ക്കും മാനവസേവയ്ക്കും അമ്മ നല്‍കിയ നിസ്വാര്‍ഥ സേവനത്തിന്‍റെ അംഗീകാരമായാണ് അമ്മയുടെ 30 ാം യൂറോപ്യന്‍ പര്യടനത്തിന്‍റെ വാര്‍ഷികത്തില്‍ മേല്പറഞ്ഞ രണ്ടു അവാര്‍ഡുകളും ഫ്രഞ്ച് ജനത നല്‍കി ആദരിച്ചത്. പുരസ്കാരദാന ചടങ്ങില്‍ വെച്ച് സോള്‍ജിയേഴ്സ് ഓഫ് പീസ് പ്രസ്ഥാനത്തിന്‍റെ പ്രസിഡന്‍റ് ലോറന്‍റ് അട്ടര്‍ ബയ് റു തന്‍റെ പ്രഭാഷണത്തില്‍ അമ്മയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയും യുദ്ധമേഖലകളില്‍ തങ്ങളുടെ സൈന്നികര്‍ അഭിമുഖീകരിക്കുന്ന വിഷമതകള്‍ക്ക് അമ്മയുടെ ദര്‍ശനവും സ്വാന്ത്വനവാക്കുകളും ഏറെ ആശ്വാസകരമാണെന്നും പറഞ്ഞു.സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ഉറവിടം മനുഷ്യ ഹൃദയങ്ങളില്‍ തന്നെയാണെന്ന ആത്യന്തിക സത്യം നമ്മള്‍ അമ്മയുടെ ജീവിതത്തില്‍ നിന്ന് തിരിച്ചറിയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയും ഞങ്ങളെപ്പോലെ തന്നെ ഒരു പടയാളിയാണെന്നും, അത് സമാധാനത്തിന്‍റെയും ഉറവ വറ്റാത്ത സ്നേഹത്തിന്‍റെയും പടയാളിയാണെന്നും അമ്മയെ വിശ്വസ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ദൂതയായി
നമുക്ക് അവരോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ ആദ്യത്തെ യൂറോപ്യന്‍ സന്ദര്‍ശനം 1987 ല്‍ ആയിരുന്നു, അന്നു മുതല്‍ അമ്മ എല്ലാവര്‍ഷവും ഇവിടെ വരുന്നുണ്ടെന്നും , വിശ്വത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന ഭക്തജനങ്ങളുടെ ക്ഷണം സ്വീകരിച്ചാണ് അമ്മ രാജ്യത്തും വിദേശരാജ്യങ്ങളിലും വര്‍ഷാവര്‍ഷം പര്യടനം നടത്തുന്നതെന്നും മാതാ അമൃതാനന്ദമയി മഠം വൈസ്ചെയര്‍മാന്‍ സ്വാമി അമൃതസ്വരൂപാനന്ദ
പുരി വിശദീകരിച്ചു. യൂറോപ്യന്‍ പര്യടനത്തില്‍ അമ്മ ജര്‍മ്മനി, ഫ്രാന്‍സ്,സ്വിറ്റ്സര്‍ ലാന്‍റ്, ഇറ്റലി, ഇംഗ്ലണ്ട്, നെതര്‍ലാന്‍റ്സ്, ഫിന്‍ലാന്‍റ്, എന്നീ രാജ്യങ്ങളിലെ വിവിധ പട്ടണങ്ങള്‍ സന്ദര്‍ശിക്കുകയും അമ്മയുടെ അമൃത വചനങ്ങള്‍ കൊണ്ട് ലക്ഷോപലക്ഷം ജനങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്തു വരുന്നു. വരുന്ന ഡിസംബര്‍ 6 ാം തീയതി സ്പെയിനിലെ വലാന്‍സിയയില്‍ വെച്ച് അമ്മയുടെ ഈ വര്‍ഷത്തെ യൂറോപ്യന്‍ പര്യടനം പൂര്‍ത്തിയാകും.

LEAVE A REPLY