തോമസ് ചാണ്ടിയുടെ രാജി: എൻ സി പി നാളത്തെ യോഗത്തിൽ ചർച്ച ചെയ്യില്ല

0
203

ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉടന്‍ ഉണ്ടാകില്ലെന്ന് വ്യക്തമായ സൂചന നല്‍കി എന്‍സിപി. മന്ത്രിയുടെ രാജിയെ കുറിച്ചുള്ള ചർച്ച നാളെ ഉണ്ടാവില്ലെന്ന് പാര്‍ട്ടി പ്രസിഡന്‍റ് എന്‍.പി പീതാംബരന്‍ മാസ്റ്റര്‍. നാളെ നടക്കുന്ന യോഗം ഒരു മാസം മുൻപ് തീരുമാനിച്ചതാണ് . അതിൽ സംഘടനാപരമായ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്യുന്നത് . അതുകൊണ്ട് യോഗത്തിന്‍റെ അജണ്ടയില്‍ മന്ത്രിയുടെ രാജിക്കാര്യം വരില്ല. തോമസ് ചാണ്ടിയുടെ രാജി വൈകിപ്പിക്കാനാണ് എന്‍.സി.പിയുടെ നീക്കം. യോഗത്തിന്‍റെ അജണ്ടയില്‍ മന്ത്രിയുടെ രാജിക്കാര്യം വരില്ല, പക്ഷേ വേണമെങ്കില്‍ വിഷയം ചര്‍ച്ചചെയ്യും. എന്നാല്‍ അന്തിമ തീരുമാനം കേന്ദ്രനേതൃത്വമായിരിക്കും എടുക്കുകയെന്നും പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

LEAVE A REPLY