ഇറാന്‍-ഇറാഖ് അതിര്‍ത്തിയില്‍ ശക്തമായ ഭൂചലനം: 135 മരണം

0
172

ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലത്തില്‍ മരണം 135 ആയി. 129 പേർ ഇറാനിലും 6 പേർ ഇറാഖിലും മരണപ്പെട്ടു. പ്രാദേശിക സമയം രാത്രി 9.20ന് ഇറാഖി കുർദിസ്ഥാനിലെ ഹലാബ്ജയുടെ തെക്കു പടിഞ്ഞാറ് 30 കിലോമീറ്റർ മാറിയാണ് റിക്ടർ സ്കെയിലിൽ 7.3 രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.നിരവധി കെട്ടിടങ്ങള്‍ക്കും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.കുവൈത്ത് , യുഎഇ, തുര്‍ക്കി എന്നിവിടങ്ങളിലും ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായം ഒന്നും തന്നെ ഈ പ്രദേശങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് മേഖലയിലെ നിരവധി കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്. രാത്രി വൈകിയും ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നതായി അധികൃതര്‍ വ്യക്തമാക്കി.

LEAVE A REPLY