ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിൽ ബിരിയാണി ഉണ്ടാക്കിയതിന് നാലു വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതര്‍ പിഴ ചുമത്തി. പത്ത് ദിവസത്തിനകം ആറായിരം രൂപ മുതല്‍ പതിനായിരം രൂപ വരെ പിഴ അടയ്ക്കാനാണ് സര്‍വ്വകലാശാല അധികൃതര്‍ വിദ്യാര്ത്ഥികളോടാവശ്യപ്പെട്ടിരിക്കുന്നത്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടിയാണ് പിഴയീടാക്കിയിട്ടുള്ളത്. ചീഫ് പ്രോക്ടര്‍ കൗശല്‍ കുമാറാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പിഴ ചുമത്തി നോട്ടീസ് അയച്ചിരിക്കുന്നത്. അതേ സമയം ബീഫ് ബിരിയാണിയാണ് വിദ്യാര്‍ത്ഥികള്‍ പാചകം ചെയ്തതെന്ന് എബിവിപി ആരോപിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ നോട്ടീസില്‍ ബിരിയാണി എന്ന് മാത്രമാണ് സൂചിപ്പിച്ചിട്ടുള്ളത്.