ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി: സുപ്രീം കോടതി തള്ളി

0
186

എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷ പദവി നൽകമെന്ന ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചില്ല. വിഷയത്തില്‍ ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ജമ്മു കശ്മീർ, പഞ്ചാബ്, ലക്ഷദ്വീപ്, മിസോറം, നാഗാലൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ ഹിന്ദുക്കൾക്ക് ന്യൂനപക്ഷപദവി നൽകണമെന്നായിരുന്നു ആവശ്യം. മറ്റു മതവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

LEAVE A REPLY