അത്ഭുതങ്ങൾ ആവർത്തിച്ച് ഫുട്‌ബോൾ മാന്ത്രികൻ മെസ്സി 

0
513
ബാഴ്‌സലോണാ ജെഴ്‌സിയില്‍ തന്റെ അറുനൂറാം മത്സരവും പൂർത്തിയാക്കി മെസ്സി. മെസിയുടെ ഫുട്‌ബോൾ ജീവിതത്തിലെ  ഒരു പൊന്‍തൂവല്‍കൂടിയാണ് ഇത്.
അറുനൂറ് മത്സരം തികയ്ക്കാന്‍ മൂന്ന് പേര്‍ക്കു മാത്രമേ സാധിച്ചിട്ടുള്ളൂ,ഹെര്‍ണാണ്ടസ് – 767. ഇനിയസ്റ്റ – 642. മെസ്സി – 600.ഈ  നില തുടർന്നാൽ  സാവിയേയും മറികടന്നുപോകാന്‍ മെസിക്ക് കഴിയും. അത് മറ്റൊരു അത്ഭുതത്തിന് വഴിയൊരുക്കും.  ബാഴ്‌സലോണ സീനിയര്‍ ടീമിനുവേണ്ടി 2004 ഒക്ടോബര്‍ 16-ന് സ്പാനിഷ് ലീഗില്‍ എസ്പാനിയോളിനെതിരെയാണ് മെസ്സി ആദ്യമായി കളിക്ക് ഇറങ്ങിയത്. ബാഴ്‌സ പരിശീലകന്‍ ഏണസ്റ്റോ വാല്‍വെര്‍ദ മെസ്സിയുടെ ഈ നേട്ടത്തെ ഭീകരം എന്ന വാക്കിൽ ആണ് വിശേഷിപ്പിച്ചത്.

LEAVE A REPLY