കിവീസിനെ കീഴടക്കി ഇന്ത്യക്ക് പരമ്പര

0
411

അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ന്യുസിലന്‍ഡിനെ കീഴടക്കി ഇന്ത്യ. അനായാസം ജയം പിടിച്ചടക്കിയെന്ന്​ ഉറപ്പിച്ച കിവീസിനെ മൂന്നാം ഏകദിനത്തിൽ ആറ്​ റൺസിന്​ കീഴടക്കി ഇന്ത്യ പരമ്പര വിജയവും ഉറപ്പിച്ചു. 338 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്റിന് 7 വിക്കറ്റ് നഷ്ടത്തില്‍ 331 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം പരമ്പര വിജയമാണിത്. മുംബൈയില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ ന്യൂസീലന്‍ഡ് ആറ് വിക്കറ്റിന് വിജയിച്ചപ്പോള്‍ പുണെയില്‍ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ആറു വിക്കറ്റിന് തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തുകയായിരുന്നു. നേരത്തെ 147 റണ്‍സെടുത്ത രോഹിത് ശര്‍മയും 113 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയുമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്.

LEAVE A REPLY