മെർസലിനെ വിലക്കാനാവില്ല : ഹൈകോടതി

0
286

വിജയിന്റെ പുതിയ ചിത്രം മെര്‍സലിന് നല്‍കിയ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. മെർസലിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എ.അശ്വത്ഥമാൻ എന്ന അഭിഭാഷകൻ നൽകിയ പൊതുതാത്പര്യ ഹർജിയാണ് ജസ്റ്റിസ് എം.എം.സുന്ദരേഷും എം.സുന്ദറും തള്ളിയത്. അതൊരു സിനിമ മാത്രമാണ്. അല്ലാതെ യഥാര്‍ഥ സംഭവമൊന്നുമല്ലെന്ന് കോടതി പറഞ്ഞു. സിനിമയെ സിനിമയായി കാണണം, അതിലുള്ളത് ജീവിതമല്ല. എത്രയോ വിഷയങ്ങൾ സിനിമ കൈകാര്യം ചെയ്യുന്നു. അവയെല്ലാം ജനങ്ങളെ ബാധിക്കുമെന്നു പറയാനാകില്ല. രാജ്യത്ത് എല്ലാവർക്കും അവരവരുടേതായ അഭിപ്രായങ്ങൾ പറയാനും പങ്കുവയ്ക്കാനും സ്വാതന്ത്ര്യമുണ്ടെന്നും കോടതി പറഞ്ഞു.

LEAVE A REPLY