മെർസലിന് പിന്തുണയുമായി ദളപതി

0
270

മെർസൽ സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുമ്പോൾ ഇളയദളപതിക്കു പിന്തുണയുമായി സാക്ഷാൽ ദളപതി. ചിത്രത്തിലെ ജിഎസ്ടിയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉൾപ്പെടെ മാറ്റണമെന്ന ബിജെപിയുടെ ആവശ്യം ശക്തമായിരിക്കെയാണ് ‘സ്റ്റൈൽ മന്നന്റെ’ ഇടപെടൽ. പ്രധാനപ്പെട്ട വിഷയമാണ് മെര്‍സല്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നും അത് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു എന്നും അണിയറ പ്രവര്‍ത്തകര്‍ അഭിനന്ദനമര്‍ഹിക്കുന്നുവെന്നും സ്റ്റൈല്‍ മന്നന്‍ ട്വിറ്ററില്‍ കുറിച്ചു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയയും മോശമായി ചിത്രീകരിച്ച രംഗങ്ങൾ നീക്കണമെന്നാണു ബിജെപിയുടെ ആവശ്യം.ജിഎസ്ടി, നോട്ട് നിരോധനം, ഗോരഖ്പൂരിലെയും യുപിയിലെ മറ്റിടങ്ങളിലേയും കുഞ്ഞുങ്ങളുടെ മരണം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയെല്ലാം ചിത്രത്തില്‍ പരിഹാസത്തിന് പാത്രമാകുന്നു. ഇതെല്ലാം ബിജെപിയെ പ്രതികരിക്കാന്‍ നിര്‍ബന്ധിതരാക്കി. ബിജെപി വിലക്കിയ ഡയലോഗുകള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിച്ചു കൊണ്ടാണ് വിജയ് ഫാന്‍സ് മറുപടി നല്‍കിയത്.

LEAVE A REPLY