പെപ്പര്‍ ചിക്കന്‍

0
887

ചേരുവകള്‍
• ചിക്കന്‍ – 1 kg
• കുരുമുളകുപൊടി – 2¼ ടേബിള്സ്പൂ്ണ്‍
• നാരങ്ങാനീര് – 1 ടേബിള്സ്പൂസണ്‍
• സവാള – 3 എണ്ണം
• തക്കാളി – 1 എണ്ണം
• ഇഞ്ചി – 2 ഇഞ്ച്‌ കഷണം
• വെളുത്തുള്ളി – 6 അല്ലി
• കറിവേപ്പില – 2 ഇതള്‍
• മല്ലിപൊടി – 1 ടേബിള്സ്പൂസണ്‍
• മഞ്ഞള്പൊിടി – ½ ടീസ്പൂണ്‍
• ഗരംമസാല – 1 ടീസ്പൂണ്‍
• വെളിച്ചെണ്ണ – 3 ടേബിള്സ്പൂസണ്‍
• വെള്ളം – ½ കപ്പ്‌
• ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം
1. കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക.
2. കുരുമുളകുപൊടി (2 ടേബിള്സ്പൂണണ്‍), മഞ്ഞള്പൊകടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത്‌ ½ മണിക്കൂര്‍ വയ്ക്കുക.
3. സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക.
4. പാനില്‍ 3 ടേബിള്സ്പൂ്ണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്ത്ത്ി മീഡിയം തീയില്‍ വഴറ്റുക.
5. ഇവ ഗോള്ഡ ന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്സ്പൂയണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്ത്ത് 1 മിനിറ്റ് ഇളക്കുക.
6. ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്ത്ത്് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട്‌ ഇളക്കുക. പിന്നീട് ½ കപ്പ്‌ വെള്ളം ചേര്ത്ത്് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക)
7. വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക).
8. ഇതിലേക്ക് ¼ ടേബിള്സ്പൂകണ്‍ കുരുമുളകുപൊടി ചേര്ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.
കുറിപ്പ്
1. ഗരം മസാലയ്ക്ക് പകരമായി ½ ടേബിള്സ്പൂംണ്‍ ചിക്കന്‍ മസാല ചേര്ക്കാ വുന്നതാണ്.
2. ഒരു ടേബിള്‍സ്പൂണ്‍ വിനാഗിരിയോ നാരങ്ങാനീരോ ചേര്ത്ത് കോഴിയിറച്ചി കഴുകിയാല്‍ ഉളുമ്പ് മണം മാറി കിട്ടും.

LEAVE A REPLY