ത്രേസ്യാമ്മ പടവുപുരക്കല്‍ റോക്ക് ലാന്‍ഡില്‍ നിര്യാതയായി

0
404
 

ന്യു യോര്‍ക്ക്: പരേതനായ ബാബു പടവുപുരക്കലിന്റെ ഭാര്യ ത്രേസ്യാമ്മ (71) റോക്ക് ലാന്‍ഡിലെ പൊമോണയില്‍ നിര്യാതയായി. ചങ്ങനാശേരി എസ്.ബി. ഹൈസ്‌കൂള്‍ഹെഡ്മാസ്റ്ററായിരുന്ന പാണ്ടി കൊപ്പാറ കുടുംബാംഗം പരേതനായ കെ.സി. അലക്‌സാണ്ടറുടെ പുത്രിയാണ്.


മകന്‍ ജെയ് ജേക്കബ് പടവുപുരക്കല്‍. കൊച്ചുമകന്‍: കേഡന്‍ ജേക്കബ് പടവുപുരക്കല്‍.

സഹോദരര്‍: ലില്ലിക്കുട്ടി കുര്യന്‍ നങ്ങച്ചിവീട്ടില്‍, ജോസഫ് കൊപ്പാറ (ജര്‍മനി), തോമസ് കൊപ്പാറ (ന്യു സിറ്റി, ന്യു യോര്‍ക്ക്), പരേതരായ ജെയിംസ് കൊപ്പാറ, ജോര്‍ജ് കൊപ്പാറ, ഫ്രാന്‍സിസ് കൊപ്പാറ, മേരിക്കുട്ടി കൊപ്പാറ.

പൊതുദര്‍ശനം: ഒക്ടോ. 16 തിങ്കള്‍ 5 മുതല്‍ 9 വരെ: ജോസഫ് ഡബ്ലിയു സോര്‍സ് ഫ്യൂണറല്‍ ഹോം, 728 വെസ്റ്റ് നയാക്ക് റോഡ്, വെസ്റ്റ് നയാക്ക്, ന്യു യോര്‍ക്ക്-10994

സംസ്‌കാര ശുശ്രൂഷ: ഒക്ടോ. 17 ചൊവ്വ 10 മണി: സെന്റ് ആന്റണീസ് ചര്‍ച്ച്, 36 വെസ്റ്റ് നയാക്ക് റോഡ്, നാനുവറ്റ്, ന്യു യോര്‍ക്ക്-10954

LEAVE A REPLY