ആരുഷി കൊലക്കേസ് മാതാപിതാക്കളെ കുറ്റവിമുക്തരാക്കി 

0
174
2008-ലാണ് 14 കാരിയായ ആരുഷിയെ സ്വന്തം മുറിയില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌.
സംഭവത്തിന് പിന്നാലെ കാണാതായിരുന്ന വീട്ടുവേലക്കാരന്‍ ഹേംരാജാകും ആരുഷിയെ കൊലപ്പെടുത്തിയതെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ദിവസങ്ങളോളം പഴക്കം ചെന്ന വീട്ടുവേലക്കാരന്റെ മൃതദേഹവും കിട്ടിയതോടെ ആരോപണം ആരുഷിയുടെ മാതാപിതാക്കൾക്ക് നേരെ തിരിഞ്ഞു.
ആരുഷിയുടെയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണാനിടയായ മാതാപിതാക്കള്‍ തന്നെയാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്നായിരുന്നു ആരോപണം. വിചാരണയ്‌ക്കൊടുവില്‍ 2013 നവംബര്‍ 26-നാണ്  പ്രത്യേക കോടതി ഇരുവര്‍ക്കും ജീവപര്യന്തം ശിക്ഷവിധിച്ചത്. കേസ് തെളിയിക്കാന്‍ സിബിഐക്ക് ആയില്ലെന്നും സംശയത്തിന്റെ ആനുകൂല്യത്തില്‍ മാതാപിതാക്കളെ വെറുതെ വിടുകയാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

LEAVE A REPLY