ഉയര്‍ന്ന പോളിങ്ങില്‍ പ്രതീക്ഷയർപ്പിച്ചു ഇരു മുന്നണികളും 

0
75
ചരിത്രത്തില്‍ ആദ്യമായി  71.9 ശതമാനം പോളിംഗ്  വേങ്ങരയിൽ രേഖപ്പെടുത്തിയതിന്റെ പ്രതീക്ഷയിൽ ആണ് ഇരു മുന്നണികളും.ലീഗ് വോട്ടുകള്‍ പരമാവധി പോള്‍ ചെയ്തതാണ് വോട്ടിങ്ങ് ശതമാനം കൂടാന്‍ കാരണമെന്ന് യുഡിഎഫ് പറയുമ്പോള്‍, സംഘപരിവാര്‍ വിരുദ്ധ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നാണ് ഇടതു പക്ഷത്തിന്റെ അവകാശ വാദം.70.77 ആണ് കഴിഞ്ഞ 2016 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ പോളിംഗ്.പിടി ആലിഹാജി നേടിയ ഏഴായിരത്തിലധികം വോട്ടുകള്‍ ഇത്തവണ കൂട്ടുമെന്നാണ് ബിജെപി നിലപാട്. വോട്ട് കൂടുമെന്ന് എസ് ഡി പി ഐയും ഉറച്ച പ്രതീക്ഷയിലാണ്.

LEAVE A REPLY