അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ആര്യൻ റോബൻ വിരമിച്ചു

0
199

നെതർലൻഡ് ക്യാപ്റ്റൻ ആര്യൻ റോബൻ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ടീമിന് ഒരു ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ട് കളിക്കാനാവാത്തതിന്റെ വേദനയും അപാമാനഭാരവും പേറിയാണ് റോബന്റെ വിടവാങ്ങല്‍. സ്വീഡനെതിരായ മത്സരത്തിൽ റോബൻ നേടിയ രണ്ടു ഗോളിൻെറ മികവിൽ ഹോളണ്ട് ജയിച്ചെങ്കിലും ലോകകപ്പ് യോഗ്യത ലഭിക്കാൻ ഗോളെണ്ണം തികഞ്ഞില്ല. 2003 ഏപ്രിലിൽ ഹോളണ്ട് ടീമിൽ അരങ്ങേറിയ റോബൻ 96 തവണ കളത്തിലിറങ്ങി 37 ഗോൾ നേടിയിട്ടുണ്ട്. നെതർലാൻറ് ഫുട്ബാളിലെ എക്കാലത്തേം ഗോൾവേട്ടക്കാരിൽ നാലാം സ്ഥാനത്താണ് അദ്ദേഹം.

LEAVE A REPLY