സോളാർ കുരുക്ക് അഴിയാതെ ഉമ്മൻചാണ്ടിയും, ആര്യാടനും, തിരുവഞ്ചൂരും 

0
149
സോളാര്‍ അഴിമതിക്കേസില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും എംഎല്‍എമാര്‍ക്കും എംപിമാരും ഉദ്യോഗസ്ഥരുമടക്കമുള്ള പ്രമുഖര്‍ക്കെതിതിരേ വിജിലന്‍സ് അന്വേഷണം.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
സരിതയെ ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലിയുടെ ഗണത്തില്‍ പെടുമെന്നും അതിനാല്‍ അഴിമതി നിരോധന നിയമപ്രകാരവും ലൈംഗിക പീഡനം, ബലാത്സംഗം, സ്ത്രീത്വത്തെ
അപമാനിക്കല്‍ എന്നീ വകുപ്പുകളും ഉള്‍പ്പെടുത്തി കേസെടുത്ത് ഇവര്‍ക്കെതിരെ അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY