കേരളം സുരക്ഷിതമെന്ന്  ലോക്‌നാഥ് ബെഹ്‌റ.

0
162
കേരളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു നേരെ ഇപ്പോൾ നടക്കുന്ന സന്ദേശങ്ങളില്‍ ആശങ്ക വേണ്ടെന്ന് ഡിജിപി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തിൽ അവർ സുരക്ഷിതരാണ് എന്ന് അദ്ദേഹം പറഞ്ഞു.
വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും പൊതുജനങ്ങള്‍ മാറിനില്‍ക്കണമെന്നും പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
കോഴിക്കോട് ബീച്ചിനടുത്ത് അടുത്തകാലത്തായി തുടങ്ങിയ ഒരു ഹോട്ടലില്‍ രണ്ടുദിവസം മുമ്പ് തൊഴിലാളി ആത്മഹത്യചെയ്തിരുന്നു.
ഫോട്ടോ സഹിതമുള്ള വ്യാജ വാട്സാപ്പ് സന്ദേശമാണ് ആദ്യം പ്രചരിച്ചത്. പിന്നീട്, കേരളത്തിനുപുറത്ത് നടന്ന കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും ചിത്രങ്ങള്‍ സഹിതം പ്രചരിപ്പിച്ചു.ഇത് മലയാളികള്‍ തൊഴിലാളികളെ മര്‍ദിക്കുന്നുണ്ടെന്നും അതുകൊണ്ടുതന്നെ എത്രയും വേഗം തിരികെവരണമെന്നും പറയുന്നവയാണിവ.

LEAVE A REPLY