ഇനി ഫുട്‌ബോൾ മാമാങ്ക കാലം 

0
200
ഫിഫ അണ്ടര്‍ 17 ലോകകപ്പിന് വെള്ളിയാഴ്ച സായാഹ്നത്തില്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ കൊളംബിയ ഘാനയെ നേരിടും.അമേരിക്കയാണ് ഇന്ത്യയുടെ എതിരാളികൾ.ആറുഗ്രൂപ്പുകളിലായാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ നിന്ന് ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകളും ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും പ്രീക്വാര്‍ട്ടറിലേക്ക് കടക്കും. ഒക്ടോബര്‍ 16 മുതലാണ് പ്രീക്വാര്‍ട്ടര്‍. 21 ന് ക്വാര്‍ട്ടര്‍  ഫൈനലുകള്‍ക്ക് തുടക്കമാകും. 25 സെമിഫൈനലുകളും 28 ന് കലാശപ്പോരാട്ടവും കിരീടധാരണവും നടക്കും.
മത്സരങ്ങള്‍ ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

LEAVE A REPLY