നാദിര്‍ഷയെ വെറുതെ വിട്ടു ദിലീപിനെ കുടുക്കും…

0
227

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകന്‍ നാദിര്‍ഷ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുമ്പോള്‍ പോലീസ് ഒരുമുഴം മുമ്പേ ചൂണ്ടയെറിഞ്ഞു കളിക്കുകയാണ്. നാദിര്‍ഷയെ ഇപ്പോള്‍ അറസ്റ്റു ചെയ്യാന്‍ തെളിവില്ലെന്നു സമര്‍ഥിക്കുന്ന പോലീസ്, തെളിവുള്ളതു കൊണ്ടുമാത്രമാണ് ദിലീപിനെ അറസ്റ്റു ചെയ്തതെന്നു കോടതിയില്‍ വാദിക്കുന്നു. ഇതു ദിലീപിനു വേണ്ടി ജയ് വിളിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്. വ്യക്തിപരമായി ആരെയും ആക്ഷേപിക്കാനോ കള്ളക്കേസില്‍ കുടുക്കാനോ പോലീസ് തയാറാകുന്നില്ലെന്നു കോടതിക്കുമുന്നില്‍ ബോധ്യപ്പെടുത്താനും പോലീസിനു സാധിച്ചു. കാവ്യമാധവനെയും നാദിര്‍ഷയേയും ചോദ്യംചെയ്യാന്‍ കോടതിയും ്അനുവദിച്ചിട്ടുണ്ട്.

കേസില്‍ നാദിര്‍ഷായ്ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞിട്ടില്ലെന്നും അതിനാല്‍ നാദിര്‍ഷയെ അറസ്റ്റ് ചെയ്യാന്‍ കഴിയില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചു.
നാദിര്‍ഷായെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെയാണ് ജാമ്യഹര്‍ജിയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. ആവശ്യമെങ്കില്‍ നാദിര്‍ഷായെ ചോദ്യം ചെയ്യാമെന്നും കോടതി അറിയിച്ചു. നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപ് ഇന്നലെയാണ് ജാമ്യം കിട്ടി പുറത്തിറങ്ങിയത്.

LEAVE A REPLY