ഉദാഹരണം സുജാതയെ ഇല്ലായ്മ ചെയ്യാന്‍ സിനിമരംഗത്ത് സംഘടിതനീക്കം

0
546

കൊച്ചി: മഞ്ജു വാര്യര്‍ നായികയായി തിളങ്ങുന്ന ഉദാഹരണം സുജാതയെ തീയേറ്ററില്‍ നിന്നും കെട്ടുക്കെട്ടിക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നു. മഞ്ജുവാര്യരെ ഇല്ലായ്മ ചെയ്യണമെങ്കില്‍ സിനിമ പരാജയപ്പെടണമെന്ന വാശിയിലാണ് സിനിമ മേഖലയിലുള്ള ചിലആളുകളും ദീലിപ് ഫാന്‍സുകാരും. കുറച്ചു സിനിമ തീയേറ്ററുകളിലാണ് സുജാത എത്തിയത്. കളക്ഷനും തുടക്കം കുറവായിരുന്നു. ആദ്യദിനത്തില്‍ 32 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്ര ചിലവു കുറഞ്ഞ ചിത്രത്തിനു ആദ്യ ദിന കളക്ഷന്‍ ഇത്രയും മതിയെന്ന കാര്യം ആരും അറിയുന്നില്ല. ദിലീപ് ഫാന്‍സുകാര്‍ പരാമവധി ചിത്രത്തെ ഇല്ലായമ ചെയ്യാന്‍ ശ്രമിക്കുകയും ദിലീപ് ചിത്രം രാമലീലയുമായി താരതമ്യം ചെയ്യാന്‍ ശ്രമിക്കുകയാണ്. രാമലീല ബിഗ്ബജറ്റ് ചിത്രമാണ്. കോടികള്‍ മുടക്കിയ ചിത്രം. കൂടാതെ ലക്ഷങ്ങള്‍ പൊടിച്ചു മാധ്യമങ്ങളിലൂടെ ചിത്രം പരസ്യം ചെയ്തു. എന്നാല്‍ സുജാതയ്ക്കു ഒരുപരസ്യവുമില്ലായിരുന്നു.

സുജാത ഇപ്പോള്‍ നേരിടുന്ന പ്രശ്നം സിനിമ മേഖലയില്‍ നിന്നും പിന്തുണ കുറയുന്നുവെന്നാണ്. സിനിമ എത്രയും വേഗം പെട്ടിയിലാക്കാന്‍ അണിയറ നീക്കം നടക്കുകയാണ്. ഒരു നാഷണല്‍ അവാര്‍ഡ് പോലും ലഭിക്കാവുന്ന അഭിനയം മഞ്ജു ഇതില്‍ കാഴ്ചവയ്ക്കുന്നുതിനെക്കാള്‍ പച്ചയായ മനുഷ്യരുടെ നډയുടെ ചിത്രമാണ് സുജാതയെന്നതാണ് പ്രത്യേകത.

താരരാജാക്കന്‍മാരും നടന്‍മാരും സംവിധായകരും ഒരു പോലെ ഫാന്‍സുകാരെ ഇറക്കിയാണ് ദിലീപിന്‍റെ ചിത്രം വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആദ്യദിനത്തിലെ കളക്ഷന്‍ വെറും രണ്ട് കോടി മാത്രമാണെന്നു അറിയുമ്പോഴാണ് സിനിമ നേരിടുന്ന പരാജയം മനസിലാകുകയുള്ളൂ.ഇ പ്പോഴത്തെ പിന്തുണ ചിത്രത്തിനു ലഭിച്ചില്ലെങ്കില്‍ പ്രശ്നമാകും. 17 കോടി കൊണ്ട് നിര്‍മിച്ച ചിത്രം ഇപ്പോള്‍ സൂപ്പര്‍ ഹിറ്റാണെന്നു പ്രഖ്യാപിക്കുന്ന രീതിയാണുള്ളത്. രണ്ടാഴ്ച ഓടിയാല്‍ മാത്രമേ ഈ ചിത്രത്തിനുമുടക്കു മുതല്‍ കിട്ടുകയുള്ളൂ. 17 കോടി എന്നതു ചിത്രം നിര്‍മിക്കാനെടുത്ത തുകയാണ്. പരസ്യത്തിന്‍റെയും മറ്റു ചെലവുകളും കണക്കുകൂട്ടിയിട്ടില്ല. എന്നാല്‍ ഇപ്പോഴെ ലാല്‍ ജോസിനെ പോലുള്ളവര്‍ വെളിപ്പാടിന്‍റെ പുസ്തകം തുറന്നു പ്രഖ്യാപനം നടത്തുകയാണ്. ദിലീപിനെ ജനകീയ കോടതികുറ്റവിമുക്തനാക്കി എന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇതു വിജയിക്കണമെന്ന കാര്യത്തില്‍ ജനത്തിനു തകര്‍ക്കമില്ല. പക്ഷേ,അതു കൊണ്ട് സിനിമയിലെ നായകന്‍ ജീവിതത്തിലെ കുറ്റത്തിനു കുറ്റവിമുക്തനാകുമോ എന്ന ചോദ്യം പ്രധാനപ്പെട്ടതാണ്. ഏതായാലും ഇതൊരു ദീലിപ് വിജയമായി കാണുന്നുവെന്ന പ്രചാരണം ദീലിപിനു തിരിച്ചടിയാകാനാണ് സാധ്യത. ദിലീപിനുവേണ്ടി ഫാന്‍സുകാരും സിനിമക്കാരും രംഗത്തിറങ്ങിയപ്പോഴെല്ലാം ദീലിപിനു കോടതിയില്‍ നിന്നും തിരിച്ചടിയായിരുന്നു.
രാമലീല ഒരു സംവിധായകന്‍റേത്, നിര്‍മാതാവിന്‍റേത്. ഒരുപാട് പേരുടെ കൂട്ടായ സിനിമയാണെന്നു വാദിക്കുന്നവര്‍ എന്തു കൊണ്ട് സുജാതയുടെ സംവിധായകനെയും നിര്‍മാതാവിനെയും മറക്കുന്നുവെന്ന പ്രധാന ചോദ്യം ബാക്കിയാകുന്നു.

LEAVE A REPLY