കാർത്തി വീണ്ടും കാക്കി  അണിയുന്ന ‘ധീരൻ അധികാരം ഒന്ന്’ .!!!  

0
69

                                  വൻ വിജയമായിരുന്നു ‘സിറുത്തൈ’യ്ക്കു ശേഷം കാർത്തി പൊലീസ് നായക  വേഷമണിയുന്ന ചിത്രമാണ് ‘ധീരൻ അധികാരംഒന്ന്’. ചതുരംഗ വേട്ടൈ എന്ന സിനിമ അണിയിച്ചൊരുക്കി ശ്രദ്ധേയനായ എച്ച്. വിനോദ് രചനയും സംവിധാനവും നിർവഹിച്ചിരിയ്ക്കുന്ന ധീരനിൽ തിരുമാരൻ എന്ന പൊലീസ് ഡിവൈഎസ്പി കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. കോളിളക്കം സൃഷ്ടിച്ച ഒരു സംഭവത്തിന്റെ ചലച്ചിത്രാവിഷ്ക്കാരമാണ് ഈ സിനിമ എന്നത് ഏറെ സവിശേഷതയാണ്. ഇൻഡ്യയുടെ പല ഭാഗങ്ങളിലൂടെയും സഞ്ചരിക്കുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. ധീരൻ അധികാരം ഒന്നിനെക്കുറിച്ച്  സംവിധായകൻ …

” ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കി ഷൂട്ടിംഗ് ലൊക്കേഷനുകൾ നിശ്ചയിച്ചതിനു ശേഷം കാർത്തി സാറിനോട് , ഷൂട്ടിംഗ്  വേളയിൽ സാറിന് വളരെയധികം ദുരിതങ്ങളും കഷ്ടപ്പാടുകളും അനുഭവിയ്ക്കേണ്ടി വരും.  അവിടത്തെ കൊടും വെയിൽ, പൊടി പടലങ്ങൾ,മാലിന്യങ്ങൾ , കാലാവസ്ഥ എന്നിങ്ങനെ മോശം അന്തരീക്ഷമായിരിയ്ക്കും എന്ന് മുൻകൂട്ടി പറഞ്ഞു.കാരണം ഉത്തരേന്ത്യയിലെ മണലാരണ്യങ്ങളിൽ മാത്രം ഒന്നര മാസത്തെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ഞാൻ ഇക്കാര്യം പറഞ്ഞപ്പോൾ സിനിമ നല്ല രീതിയിൽ വരണമെന്നും അതിനായി എന്ത് ത്യാഗത്തിനും ഒരുക്കണാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നാൽപ്പത്തിയഞ്ചു ദിവസം പൊരിവെയിലിൽ ഇടവിടാതെയുള്ള ഷൂട്ടിംഗിനിടെ വെയിൽ താങ്ങാനാവാതെ സെറ്റിൽ  പലരും ബോധം കെട്ട് വീണു.എന്നാൽ കാർത്തി വളരെ ലാഘവത്തോടെ തിരുമരനായി അഭിനയിയ്ക്കയായിരുന്നു. ദൃഢമായ ശരീരബലവും  മനോബലവും ഇല്ലാത്ത ഒരു നടന് ഇത്തരത്തിലുള്ള സിനിമ ചെയ്യാൻ കഴിയില്ല. കാർത്തി  കഥാപാത്രത്തിനു വേണ്ടി ശാരീരികവും മാനസികവുമായി തന്നെ സജ്ജമാക്കിയ ശേഷമാണ് അഭിനയിയ്ക്കാൻ എത്തിയത്. അദ്ദേഹത്തിന്റെ ആ അർപ്പണബോധത്തെ  പ്രശംസിച്ചാൽ മാത്രം പോരാ നമിച്ചേ മതിയാവു.കാരണം ഈ പൊലീസ് ഓഫീസർ കഥാപാത്രത്തിനു പൂർണ്ണതയേകാൻ അദ്ദേഹം അത്രമാത്രം ദുരിതങ്ങളും ത്യാഗങ്ങളും സഹിച്ചിട്ടുണ്ട്.

രാഹുൽ പ്രീതി സിങ്ങാണ് കാർത്തിയുടെ നായിക. തന്റെ ജോലിയോട് വളരെയധികം ആത്മാർത്ഥതയുള്ള നടിയാണവർ.ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങൾക്ക് ഒരു ഫ്രെഷ്നസ് ഉണ്ടായിരിക്കും. ചിത്രത്തിൽ  തമിഴിലെ പ്രഗത്ഭരെ കൂടാതെ ഹിന്ദി, ഭോജ്പുരി ഭാഷയിൽ നിന്നുള്ള നടീനടന്മാരുമുണ്ട്. ഇൻഡ്യയുടെ പല ഭാഗങ്ങളിലായി അവിടവിടുത്തെ ഭൂമിശാസ്ത്ര തന്മയോടെയാണ് സ്റ്റണ്ട് മാസ്റ്റർ ‘സൂപ്പർ’സുബ്ബരായൻ സംഘട്ടനം രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.സത്യൻസൂര്യയുടെ ഛായാഗ്രഹണം ചിത്രത്തിന്റെ എടുത്ത് പറയത്തക്ക മുതൽ കൂട്ടാണ്.  സംഗീത സംവിധായകൻ ജിബ്രാന്റെ പങ്കാളിത്തവും സ്തുത്യർഹമാണ്.ദുരൂഹതകളും ഉദ്വേഗതയും നിറഞ്ഞ റിയാലിറ്റിയോടു കൂടിയ ഒരു ആക്ഷൻ എന്റർടെയിനറായിരിയ്ക്കും ധീരൻ അധികാരം ഒന്ന്.”  വിനോദ് പറഞ്ഞു.

ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ എസ്.ആർ.പ്രഭു,എസ്. ആർ. പ്രകാഷ്ബാബു എന്നിവരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അണിയറ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിച്ചു വരുന്ന ‘ധീരൻ അധികാരം ഒന്ന് ‘  ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുന്നു

സി.കെ.അജയ്കുമാർ,PRO

LEAVE A REPLY