കടകംപള്ളിയുടെ ചൈനായാത്ര: യാത്രാനുമതി നിഷേധിച്ചത് പ്രോട്ടോക്കോൾ പ്രശ്‌നം മൂലം

0
68

രാജ്യനിലവാരത്തിന് ചേർന്ന പരിപാടിയല്ല ചൈനയിൽ നടക്കുന്നതെന്നും താഴ്ന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്താൻ അനുവദിക്കില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം രംഗത്ത്. പ്രോട്ടോക്കോൾ പ്രശ്നം മൂലമാണു കടകംപള്ളിക്ക് യാത്രാനുമതി നൽകാതിരുന്നതെന്നു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് പറഞ്ഞു. കടകംപള്ളിക്ക് അനുമതി നിഷേധിച്ചതു നിർഭാഗ്യകരമാണെന്നും തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. ഉത്തരവാദിത്ത ടൂറിസം ഉൾപ്പെടെ കേരളത്തിന്റെ സഞ്ചാര സാധ്യതകള്‍ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായെന്നു പിണറായിയും കടകംപള്ളിയും പറഞ്ഞു. ഈ മാസം 11 മുതല്‍ 16 വരെ യുഎന്‍ വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ചൈനയിൽ സംഘടിപ്പിക്കുന്ന ലോക ടൂറിസം സമ്മേളനത്തിൽ പങ്കെടുക്കാനുള്ള അനുമതിയാണ് കടകംപള്ളിക്ക് കേന്ദ്രം നിഷേധിച്ചത്.

LEAVE A REPLY