എ.എൻ.ഷംസീറിനെതിരെ പരാതി: നടിയുടെ പേര് വെളിപ്പെടുത്തി

0
182

ജുലൈ 23ന് മലപ്പുറം ടൗൺ ഹാളിൽ നടന്ന ഡിവൈഎഫ്ഐ ജില്ലാ കൺവൻഷനിലെ പ്രസംഗത്തിൽ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായും ആരോപിച്ച് യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളിയാണ് എ.എൻ.ഷംസീറിനെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകിയത്. പണം കൊടുത്താൽ കേസ് ഒത്തുതീർപ്പാക്കാനും നടി തയ്യാറാകുമെന്നും ഷംസീർ പ്രസംഗത്തിൽ പറഞ്ഞു. പ്രസംഗത്തിന്റെ വിഡിയോയും പൊലീസിന് കൈ മാറിയിട്ടുണ്ട്.

LEAVE A REPLY