ദിലീപ് ചിത്രം രാമലീല തീയേറ്ററിലേക്ക്

0
230

ദിലീപിനെ നായകനാക്കി നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്യുന്ന രാമലീലയുടെ റിലീസിങ് പ്രതിസന്ധി അവസാനിച്ചു. ലതവണ റിലീസ് മാറ്റിവെച്ച ദിലീപ് ചിത്രം ‘രാമലീല’ ഈ മാസം 28ന് തിയേറ്ററിലെത്തും. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതിനെ തുടര്‍ന്നാണ് രാമലീലയുടെ റിലീസ് പലവട്ടം മാറ്റിവച്ചത്. പുലിമുരുകന്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം ടോമിച്ചന്‍ മുളകുപാടം നിർമിച്ച ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകനായാണ് ദിലീപ് വേഷമിടുന്നത്. പ്രയാഗ മാർട്ടിൻ ആണ് നായിക.

LEAVE A REPLY