നോര്‍ത്ത് കരോളിനാ മാര്‍ത്തോമ്മാ ഇടവക കണ്‍വന്‍ഷന്‍ ഇന്നു മുതല്‍-ജോസ് പാണ്ടനാട് പ്രസംഗിയ്ക്കുന്നു.

0
398

റാലെ(നോര്‍ത്ത് കരോളിനാ): നോര്‍ത്ത് കരോളിനാ മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള വാര്‍ഷിക കണ്‍വന്‍ഷന്‍ യോഗങ്ങള്‍ ഇന്ന് മുതല്‍ ആരംഭിയ്ക്കും. സെപ്റ്റംബര്‍ 8, 9 തീയതികള്‍(വെള്ളി, ശനി) വൈകുന്നേരം 7 മണിയ്ക്ക് ഗാനശുശ്രൂഷയോടു കൂടി യോഗങ്ങള്‍ ആരംഭിയ്ക്കും. 10ന് ഞായറാഴ്ച രാവിലെ 10 മണിയ്ക്ക് വിശുദ്ധ കുര്‍ബാന ശുശ്രൂഷയോടനുബന്ധിച്ച് കണ്‍വന്‍ഷന്‍ കടശിപ്രസംഗവും ഉണ്ടായിരിയ്ക്കുന്നതാണ്.

നോര്‍ത്ത് കരോളിനാ മാര്‍ത്തോമ്മാ ദേവാലയത്തില്‍ വച്ച്(2773, Milburnie Rd, Raleigh, NC27610) നടത്തപ്പെടുന്ന യോഗങ്ങളില്‍ പ്രമുഖ കണ്‍വന്‍ഷനും അനുഗ്രഹീത ദൈവദാസനുമായ ജോസ് പാണ്ടനാട്(ജോസഫ് ഏബ്രഹാം, ഹൂസ്റ്റണ്‍ ദൈവവചന പ്രഘോഷണം നടത്തുന്നതാണ്.
‘വിശുദ്ധീകരിയ്ക്കപ്പെട്ട ജീവിതം’ എന്ന ചിന്താവിഷയത്തെ ആധാരമാക്കിയുള്ള ദൈവവചന ചിന്തകള്‍ ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ജാതി മതഭേദമെന്യേ ഏവരെയും കണ്‍വന്‍ഷന്‍ യോഗങ്ങളിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.അനില്‍ ടി. തോമസ്(വികാരി)-919 869-561
സന്ദീപ് മോഹന്‍(ഇടവക സെക്രട്ടറി)-919-859-561

ജീമോന്‍ റാന്നി

LEAVE A REPLY