അനായാസ ജയം : പി.വി.സിന്ധു ഫൈനലിൽ

0
232

ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തി പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍. ലോക ജൂനിയർ ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്‍പിച്ചാണ് ഫൈനലില്‍ സിന്ധു ഇടംപിടിച്ചത്. കേവലം 48 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-13, 21-10 എന്ന സ്‌കോറിനാണ് സിന്ധു അനായാസം ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. റിയോ ഒളിംപിക്സിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാനം കാത്ത സിന്ധുവിന്റെ കന്നി ലോക ചാംപ്യൻഷിപ്പ് ഫൈനൽ പ്രവേശമാണിത്. ആറ് തവണ ഒകുഹരയുമായി ഏറ്റുമുട്ടിയപ്പോള്‍ മൂന്നു തവണ സിന്ധുവും മൂന്നു തവണ ഒകുഹരയുമാണ് വിജയിച്ചത്.അതുകൊണ്ട് തന്നെ ലോക ബാഡ്മിന്റൺ ചാമ്പ്യൻ ഷിപ്പ് തുല്യ ശക്തികളുടെ പോരാട്ടമായിരിക്കും.

LEAVE A REPLY