പൂവട

0
1079

പൂവട അധികവും ഓണത്തിന് നേദിക്കാനാണ് ഉണ്ടാക്കുക.  ചിലയിടങ്ങളിൽ ഓണക്കാലത്ത് ഇതിന്റെ കൂട്ടിൽ തുമ്പപ്പൂ ചേർക്കുമത്രേ! തീരെ മധുരം ചേർക്കാതെ ഉണ്ടാക്കുന്നവരുമുണ്ട്.

ആവശ്യമായ സാധനങ്ങള്‍

പച്ചരി നേര്‍മ്മയായി പൊടിച്ചത് – ഒരു കിലോവാഴയിലക്കഷ്ണങ്ങള്‍ – ആവശ്യത്തിന്

ഉള്ളില്‍ വയ്ക്കാനുള്ള കൂട്ടിന് ആവശ്യമായവ

ഞാലിപ്പൂവന്‍ പഴം – 5 എണ്ണംതേങ്ങ ചിരകിയത് – ഒരു മുറിപഞ്ചസാര – ആവശ്യത്തിന്ഏലയ്ക്കാപ്പൊടി – അല്‍പ്പം

തയ്യാറാക്കുന്ന വിധം:

വാഴയിലക്കഷ്ണങ്ങള്‍ വാട്ടിയെടുക്കുക. അരിപ്പൊടി ദോശമാവിന്റെ അയവില്‍ കലക്കുക. മാവ് കുറച്ചെടുത്ത് ഇലയുടെ നടുക്കൊഴിക്കുക. കൈവിരലുകളുടെ അറ്റം കൊണ്ട് മെല്ലെ ദോശ പരത്തുന്നതുപോലെ വട്ടത്തില്‍ പരത്തുക.

ഇനി അടയുടെ കൂട്ട് തയ്യാറാക്കുന്നവിധം
പഴം ചെറുതായി നുറുക്കിയതില്‍ തേങ്ങ ചിരകിയതും പാകത്തിന് പഞ്ചസാരയും സ്വല്പം ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. മധുരം മുന്നിട്ടുനില്‍ക്കണം.ഇനി, ഇലയില്‍  പരത്തിവച്ചിരിക്കുന്ന മാവിന്റെ പകുതിഭാഗത്ത് ഈ കൂട്ട് നിരത്തുക. അതിനുശേഷം ഇല മടക്കി ഇഡ്ഡലിപാത്രത്തില്‍ വച്ച് വേവിക്കുക.

LEAVE A REPLY