മലയാളി സൂപ്പർ നടിയുടെ തകർപ്പൻ രൂപമാറ്റം.. ആരെന്നറിയുമോ??

0
2081

പെണ്ണിനെ ആണാക്കിയ തകർപ്പൻ മേക്കപ്പ്. ആരെന്നു തിരിച്ചറിയാൻ പോലും കഴിയുന്നില്ല. കഥാപാത്രത്തിന് വേണ്ടി എന്ത് പ്രയത്നങ്ങൾക്കും തയ്യാറാവുന്ന മലയാളികളുടെ പ്രിയപ്പെട്ട നടി ശ്വേതാ മേനോനാണ് ചിത്രത്തില്‍. നവല്‍ എന്ന ജുവല്‍ എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ശ്വേതാ മേനോന്റെ തകര്‍പ്പന്‍ മേക്ക് ഓവര്‍.കേരളത്തിന്‍റെയും ഇറാന്‍റെയും സാസംകാരിക പശ്ചാത്തലത്തിലൂടെയാണ് നവല്‍ എന്ന ജുവല്‍ കഥ പറയുന്നത്. അമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘര്‍ഷങ്ങളും സമകാലിക ലോകത്തിന്‍റെ രാഷ്‌ട്രീയവുമെല്ലാം ചിത്രത്തില്‍ വിഷയമാകുന്നു. ചിത്രത്തില്‍ ശ്വേതാ മേനോന്‍ ആണ്‍ വേഷത്തില്‍ അഭിനയിക്കുന്നുവെന്നതായിരുന്നു ഏറ്റവും പ്രത്യേകത.

ഇറാഖി വംശജയായ അമേരിക്കന്‍ നടി റീം ഖാദിമും ബോളിവുഡ് നടന്‍ ആദില്‍ ഹുസൈനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. രഞ്ജിലാല്‍ ദാമോദരനാണ് സംവിധായകന്‍.

LEAVE A REPLY