അലക്‌സാണ്ടര്‍ പി. വര്‍ഗീസ് (87) നിര്യാതനായി

0
220

തിരുവല്ല: സെന്‍റ് വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റിയുടെ മുന്‍ ദേശീയ പ്രസിഡന്‍റും ചെങ്ങന്നൂര്‍ മുന്‍ ആര്‍ഡിഒയും ആയിരുന്ന തിരുവല്ല കുറ്റൂര്‍ കല്ലറയ്ക്കല്‍ അലക്‌സാണ്ടര്‍ പി. വര്‍ഗീസ് (87) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച മൂന്നിനു തിരുമൂലപുരം സെന്‍റ് മേരീസ് കത്തോലിക്കാ പള്ളിയില്‍. ഭാര്യ സാറാമ്മ തിരുവല്ല തിരുവന്‍വണ്ടൂര്‍ ഉണ്ടാംപറന്പില്‍ കുടുംബാംഗം. മക്കള്‍: വര്‍ഗീസ് അലക്‌സാണ്ടര്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ്, തിരുവല്ല), ലിസി സണ്ണി ജേക്കബ് (സൗത്ത് ആഫ്രിക്ക), ഡോ. അന്നമ്മ ഫിലിപ്പ് (റാന്നി), എല്‍സി മനു (സൗദി).

മരുമക്കള്‍: ആഷാ പകലോമറ്റം (പുലിയൂര്‍), സണ്ണി ജേക്കബ് പുത്തന്‍പുരയില്‍ (ചങ്ങനാശേരി), പരേതനായ ഡോ. ഫിലിപ്പ് കെ. ആന്‍റണി മരൂര്‍ കൊല്ലറേത്ത് (റാന്നി), മനു ജോസഫ് മാങ്കാവില്‍ (കറ്റാനം). കറ്റൂര്‍ വൈഎംസിഎയുടെ പ്രഥമ പ്രസിഡന്‍റ്, സര്‍വീസ് പെന്‍ഷനേഴ്‌സ് താലൂക്ക് പ്രസിഡന്‍റ്, പുഷ്പഗിരി മെഡിക്കല്‍ കോളജ് ഗവേണിംഗ് കൗണ്‍സില്‍ അംഗം തുടങ്ങി നിരവധി മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയില്‍നിന്നും മികച്ച സേവനത്തിനുള്ള ബെനെബെരേന്തി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

LEAVE A REPLY