വനിതാകമ്മീഷന്‍ കേസെടുത്താല്‍ എന്റെ വീട്ടില്‍ അരി വേവില്ലേ?..ആഞ്ഞടിച്ച് പിസി ജോര്‍ജ്ജ്

0
421

തനിക്കെതിരെ കേസെടുത്ത വനിതാ കമ്മീഷന് മറുപടിയുമായി പി.സി ജോര്‍ജ്ജ്. കമ്മീഷന്‍ കേസെടുത്താലെന്താ തന്റെ വീട്ടില്‍ അരി വേവില്ലേ എന്നു പ്രതികരിച്ച ജോര്‍ജ്ജ്. മട്ടന്നൂരിലെ അക്രമം, കോട്ടയം ഭാരത് ആശുപത്രിയിലെ ജീവനക്കാരന്റെ നഴ്‌സുമാരോടുള്ള അശ്ലീലപ്രദര്‍ശനം തുടങ്ങിയ വിഷയങ്ങളില്‍ നടപടിയെടുക്കാന്‍ കമ്മീഷന് കഴിയാത്തതെന്തെന്നും ചോദിച്ചു .

അതേസമയം വാര്‍ത്താ സമ്മേളനത്തിലും ടെലിവിഷന്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ പരുക്കേല്‍പ്പിക്കുന്നതാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുക്കാന്‍ തീരുമാനിച്ചതെന്ന് കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു.

LEAVE A REPLY