നെഹ്‌റു ട്രോഫി വള്ളംകളി; ഗബ്രിയേല്‍ ചുണ്ടന്‍ ജലരാജാവ്‌

0
176

ആലപ്പുഴ: 65 ാമത്‌ നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ഗബ്രിയേല്‍ ചുണ്ടന്‍ കീരീടം ചൂടി. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ഫോട്ടോഫിനിലൂടെയാണ്‌ ഗബ്രിയേല്‍ ചുണ്ടന്‍ ജയിച്ചു കറിയത്‌. കന്നിപോരാട്ടത്തില്‍ തന്നെ കീരീടം സ്വന്തമാക്കിയത്‌ ഗബ്രിയേല്‍ ചുണ്ടന്‌ ഇരട്ടി മധുരമായി.

എറണാകുളം തുരുത്തിപ്പറം ബോട്ട്‌ ക്ലബ്ബാണ്‌ ഗബ്രിയേല്‍ ചുണ്ടനു വേണ്ടി തുഴയെറിഞ്ഞത്‌. യുബിസി കൈനകരി ബോട്ട്‌ ക്ലബ്ബ്‌ തുഴഞ്ഞ മഹാദേവികാട്‌ കാട്ടില്‍തെക്കേതില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി.

കുമരകം വേമ്പനാട്‌ ബോട്ട്‌ ക്ലബ്ബ്‌ തുഴഞ്ഞ പായിപ്പാട്‌ മൂന്നമതെത്തിയപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ കാരിച്ചാല്‍ ചുണ്ടന്‍ നാലാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌. കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്ബാണ്‌ കാരിച്ചാല്‍ ചുണ്ടനായി തുഴഞ്ഞത്‌.

LEAVE A REPLY