ദിലീപ് വാട്സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാവില്ലെന്ന് പോലീസ്

0
1581

ദിലീപ് വാട്സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാവില്ലെന്ന് പോലീസ്. പള്‍സര്‍ സുനി തന്നെ വിളിച്ചകാര്യം അന്നു തന്നെ ഡിജിപി ലോക്‌നാഥ് ബെഹ്റയുടെ പേഴ്സണല്‍ നമ്പര്‍ വഴി കൈമാറിയെന്നായിരുന്നു ദിലീപ് ജാമ്യാപേക്ഷയില്‍ അവകാശപ്പെടുന്നത്. എന്നാല്‍ വാട്സാപ്പിലൂടെ നല്‍കിയ വിവരം പരാതിയായി കാണാനാവില്ലെന്നു പോലീസ് അറിയിച്ചു.

മാര്‍ച്ച് 28നാണ് പള്‍സര്‍ സുനി ദിലീപിനെ വിളിച്ചതെന്നും ഏപ്രില്‍ 22നാണ് വിവരങ്ങള്‍ ധരിപ്പിച്ചതെന്നും പോലീസ് ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദങ്ങളെ തള്ളിക്കൊണ്ട് പോലീസ് അറിയിച്ചു.

നടിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിന് പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം.

പി.സി ജോര്‍ജിന്റെ പരാമര്‍ശം സ്ത്രീത്വത്തിന് അപമാനമാണെന്നും സ്ത്രീയുടെ അഭിമാനവും അന്തസും ഇടിച്ചുതാഴ്ത്തുന്ന വിധത്തിലുള്ളതാണെന്നും പിസി ജോര്‍ജിനെതിരെ കേസെടുക്കാമെന്നുമായിരുന്നു വനിതാ കമ്മീഷന് ലഭിച്ച നിയമോപദേശം.

ഈ സാഹചര്യത്തിലാണ് പി.സി ജോര്‍ജിനെതിരായി കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കിയത്. പിസി ജോര്‍ജിന്റെ മൊഴിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കും.

LEAVE A REPLY