ശ്രീശാന്തിന്റെ നിരോധനം നീക്കിയതിനെതിരെ ബിസിസിഐ അപ്പീലിന്‌

0
314

ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക്‌ നീക്കി കേരള ഹൈക്കോടതിയുടെ വിധി വന്നെങ്കിലും ക്രിക്കറ്റ്‌ താരം എസ്‌ ശ്രീശാന്തിന്റെ മുന്നിലെ സാധ്യതകള്‍ എളുപ്പമല്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാന്‍ ഒരുങ്ങുകയാണ്‌ ബിസിസിഐ. 2013ല്‍ ഐപിഎല്‍ വാതുവെപ്പ്‌ കേസില്‍ അറസ്റ്റിലായപ്പോഴാണ്‌ ശീശാന്തിന്‌ ആജീവനാന്ത വിലക്ക്‌ ഏര്‍പ്പെടുത്തിയത്‌. കഴിഞ്ഞ തിങ്കളാഴ്‌ച കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച്‌ വിലക്ക്‌ നീക്കി ഉത്തരവിട്ടു.

വിധി പഠിച്ച ശേഷം തുടര്‍ നടപടിയെന്നായിരുന്നു ബിസിസിഐയുടെ ആദ്യ പ്രതികരണം. ഇതില്‍നിന്ന്‌ ഒരുപടി കൂടി കടന്ന്‌ അപ്പീല്‍ പോകുമെന്ന്‌ വ്യക്തമാക്കുകയാണ്‌ ബിസിസിഐ അധികൃതര്‍. ശ്രീശാന്തിനെതിരെ ബിസിസിഐയുടെ ഭാഗത്തിനിന്ന്‌ കൂടുതല്‍ തടസ്സങ്ങളില്ലാതെ നോക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന്‌ ടിസി മാത്യു ഉറപ്പ്‌ നല്‍കിയിരുന്നു. ടിസി മാത്യുവിന്റെ സമ്മര്‍ദങ്ങള്‍ ഫലം ചെയ്യുന്നില്ലെന്നാണ്‌ പ്രാഥമിക വിവരങ്ങള്‍.

സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരെ സ്വാഭാവികമായും ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കുമെന്ന്‌ ബിസിസിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോടെ വ്യക്തമാക്കി. വിധി ബിസിസിഐയുടെ നിയമവിഭാഗം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്‌. ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകാനുള്ള അവകാശം ബിസിസിഐക്കുണ്ടെന്ന്‌ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

LEAVE A REPLY