ജീന്‍ പോള്‍ ലാലിനെതിരായ കേസ്‌ ഒത്തു തീര്‍പ്പിലേക്ക്‌; പരാതിയില്ലെന്ന്‌ നടി

0
221

കൊച്ചി :സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന കേസില്‍ മലക്കം മറിഞ്ഞ്‌ നടി. ജീന്‍ പോളിനെതിരെ തനിക്ക്‌ പരാതിയില്ലെന്നും കേസുമായി മുന്നോട്ടു പോകാന്‍ താല്‍പര്യമില്ലെന്നും നടി ജില്ലാ കോടതിയെ അറിയിച്ചു. സന്ധിസംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിച്ചെന്നും നടി വ്യക്തമാക്കി.

ചിത്രീകരണത്തിനിടെ ജീന്‍പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും തന്റേതെന്ന വിധത്തില്‍ മറ്റാരുടെയോ ശരീരഭാഗങ്ങള്‍ സിനിമയില്‍ ഉള്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്തി എന്നുമായിരുന്നു നടിയുടെ പരാതി. ജീന്‍ പോളിന്‌ പുറമെ നടന്‍ ശ്രീനാഥ്‌ ഭാസി, അസി. ഡയറക്ടര്‍ അനിരുദ്ധ്‌, അണിയറ പ്രവര്‍ത്തകന്‍ അനൂപ്‌ എന്നിവര്‍ക്കെതിരെ പനങ്ങാട്‌ പൊലീസ്‌ ഒരാഴ്‌ച മുമ്പാണ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

ജീന്‍ പോള്‍ ലാലിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന്‌ പൊലീസ്‌ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി പരിശോധിച്ച പൊലീസ്‌ നടിയുടെ ബോഡി ഡ്യൂപ്പ്‌ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു.

ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും സെറ്റിലുണ്ടായിരുന്ന മറ്റു ചിലരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. സെറ്റില്‍ പ്രശ്‌നങ്ങളുണ്ടായെന്നും നടിയുടെ ഡ്യൂപ്പിനെ ഉപയോഗിച്ച്‌ ചിത്രീകരണം നടത്തിയെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ്‌ ഒത്തുതീര്‍പ്പിലേക്ക്‌ ജീന്‍ നീങ്ങിയത്‌.

LEAVE A REPLY