ദിലീപിനു പിന്തുണയുമായി സജീവന്‍ അന്തിക്കാട്, സുധീര്‍ സുകുമാരന്‍

0
283

ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകള്‍ ദുര്‍ബലപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സംവിധായകന്‍ സജീവന്‍ അന്തിക്കാട്.

ദിലീപിനെതിരെ ‘ ഉള്ള’ തെളിവുകള്‍ ദുര്‍ബലപ്പെടുന്നുവോ?

ജാമ്യാപേക്ഷ തള്ളിയ വിധിയില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഈ ക്രൂര കൃത്യത്തിന് ക്വട്ടേഷന്‍ കൊടുക്കാനുള്ള ദിലീപിന്റെ മോട്ടീവ് വ്യക്തമാക്കിയിരുന്നു.

കോടതിവിധിയുടെ പാരഗ്രാഫ് മൂന്നിലാണ് ഇക്കാര്യം ഇങ്ങിനെ രേഖപ്പെടുത്തിയിരിക്കുന്നത്.

The petitioner here in is a prominent Malayalam cineartist, having acted in several films in the main role. The victim is an unmarried, well known cine atcress,who has several films to her credit. The petitioner herein had married a leading atcress and a child was born in the mtarimonial relationship. Subsequently,mtarimonial disputes arose intheir family, ultimately leading to a judicial separation. The petitioner herein suspected that, the victim herein,who was a close friend of hiserstwhile wife, was intsrumental in the dsiruption of his mtarimonial life.

To wreakallegedly conspired with vengeance, hethe first accused, to abductthevictim and to take her nude photographs, on an offer that, thefirst accused would be paid Rupees One and Half Crores.

മഞ്ജു വാര്യരുമായുള്ള ദിലീപിന്റെ വിവാഹബന്ധം തകര്‍ക്കാന്‍ കാരണക്കാരിയായി പ്രവര്‍ത്തിച്ചത് നടിയാണെന്നറിഞ്ഞപോള്‍ ഉണ്ടായ വൈരാഗ്യം . അതാണ് കുറ്റകൃത്യത്തിനുള്ള പ്രേരണ.

ഈ പോലീസ് ഭാഷ്യം ശരിയാകണമെങ്കില്‍ വിവാഹ ബന്ധം തകര്‍ന്നതില്‍ ദിലീപിനു അതിഗംഭീര വേദന തോന്നണം. എന്നാല്‍ നഷ്ടപ്പെട്ട ഭാര്യയെ ഓര്‍ത്ത് നിരാശഭരിതനായി അയാള്‍ ജീവിതം തള്ളിനീക്കുന്നതായി പൊതു സമൂഹം കണ്ടിട്ടില്ല. മറിച്ച് വീണത് വിദ്യയാക്കുന്ന ദിലീപിനെയാണ് നാം കണ്ടത്.

കാവ്യ എന്ന മറ്റൊരു നടിയെ ദിലീപ് അധികം വൈകാതെ തന്നെ വിവാഹം കഴിച്ചു. കാവ്യയെ വിവാഹം കഴിക്കാനായി ദിലീപ് കണ്ടെത്തിയ മാര്‍ഗ്ഗമാണ് വിവാഹമോചനമെന്നു വരെ ആളുകള്‍ വിശ്വസിക്കുന്നുണ്ട്. (ഈ ധാരണ പൊതു സമൂഹത്തില്‍ പ്രചരിച്ചതോടെയാണ് ആദ്യമായി ജനപ്രിയ നായകന്റെ ജനപ്രീതി ഇടിഞ്ഞത്.)

ദിലീപിനെ പിന്തുണച്ച് നടന്‍ സുധീര്‍ സുകുമാരന്‍.

ഇന്ന് സൗഹൃദദിനം. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെയൊരു സിനിമയിലേക്ക് കാസ്റ്റ് ചെയ്ത ദിവസം കൂടിയാണ് ആഗസ്റ്റ് 6. സിനിമയുടെ പേര് സിഐഡി മൂസ. അന്ന് ഉദയേട്ടനും സിബിചേട്ടനും ജോണി ആന്റണി ചേട്ടനും ദിലീപേട്ടനും ഇരിക്കുന്ന സദസ്സിന്റെ നടുവിലേക്ക് ഞാന്‍ ചെല്ലുന്നു. പാലാരിവട്ടം ഹൈവേ ഗാര്‍ഡനില്‍ വച്ചാണ് കൂടിക്കാഴ്ച. എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തു. ജീവിതത്തില്‍ മറക്കാനാകാത്ത ദിവസമായിരുന്നു അത്.

ഈ അവസരത്തില്‍ ഞാന്‍ ദിലീപേട്ടനെ ഓര്‍ക്കുന്നു. കാരണം സിഐഡി മൂസ എന്ന സിനിമ ഇല്ലായിരുന്നെങ്കില്‍ ജീവിതം വഴിമാറിപ്പോയേനെ. ദിലീപേട്ടനാണ് എന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തത്. അദ്ദേഹം തന്നെയായിരുന്നു ആ സിനിമയുടെ നിര്‍മാതാവും. ഇന്ന് അദ്ദേഹം ജയിലിലാണ്. എന്താണ് ചെയ്ത തെറ്റെന്നോ കേസിന്റെ പിന്നിലെ കാര്യങ്ങളോ എനിക്ക് അറിയില്ല.

പലരും പറഞ്ഞപ്പോഴും അദ്ദേഹം ആകരുതേ എന്ന് ആഗ്രഹിച്ചു. എന്നാല്‍ അറസ്റ്റ് ചെയ്ത കഴിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. പിന്നെ നമ്മള്‍ സംസാരിച്ചിട്ടോ പ്രതികരിച്ചിട്ടോ കാര്യമില്ല. അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന് വിചാരിച്ചു, പക്ഷേ അതുണ്ടായില്ല. ഇപ്പോള്‍ ഇരുപത്തിയഞ്ച് ദിവസമായി അദ്ദേഹം ജയിലിലായിട്ട്. ഈ ദിവസങ്ങള്‍ക്കിടെ എന്തെല്ലാം കെട്ടുകഥകളാണ് അദ്ദേഹത്തിനെതിരെ വന്നത്. ക്രിമിനലും കയ്യേറ്റക്കാരനുമാക്കി, നാറ്റിച്ച് അദ്ദേഹത്തെ ഇല്ലാതാക്കുകയായിരുന്നു. ഇതൊക്കെ തെണ്ടിത്തരമെന്നേ പറയാന്‍ കഴിയൂ.

തിയറ്റര്‍ പൂട്ടുന്നതൊക്കെ ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. കേരളത്തിലെ ജനങ്ങള്‍ ഇതിനിതിരെ പ്രതികരിക്കണം. ശത്രുക്കള്‍ പോലും കിടക്കരുതെന്ന് ആഗ്രഹിക്കുന്ന സ്ഥലമാണ് ജയില്‍. പതിനെട്ടാം വയസ്സില്‍ ഞാനും ജയിലില്‍ കിടന്നിട്ടുണ്ട്. അന്ന് കല്‍ക്കത്തയില്‍ വച്ച് ഐജിയുടെ മകനുമായി വഴക്കുപിടിച്ച് അവസാനം രക്ഷപ്പെടാനായി ഒരു സോഡാക്കുപ്പി എടുത്ത് തലക്കടിച്ചു. അന്നെന്നെ ഒരാഴ്ചയോളം ജയിലിലിട്ടു. അതുകഴിഞ്ഞ് പുറത്തിറങ്ങിയ മാനസികാവസ്ഥ വളരെ മോശമായിരുന്നു. ശത്രുക്കള്‍ക്ക് പോലും ഈ ഗതി വരരുതെന്ന് അന്ന് ഞാന്‍ ഓര്‍ത്തു.

ദിലീപ് എന്ന മനുഷ്യന്‍ അവിടെ ജയിലില്‍ കിടക്കുകയാണ്. കേരളത്തിലെ പൊലീസിനെ എനിക്ക് ബഹുമാനമുണ്ട്. എന്നാല്‍ ഒരു രാജ്യദ്രോഹിയായി മാധ്യമങ്ങളോ സോഷ്യല്‍മീഡിയയോ ദിലീപിനെ ചിത്രീകരിക്കരുത്. ഉണ്ട ചോറിന് നന്ദിയെന്ന് പറയാം.

വിനയനെ വിലക്കിയപ്പോള്‍ ഞാന്‍ ഒപ്പം നിന്നു. അന്ന് ഞാനും ഒരുപാട് അനുഭവിച്ചു. ഒറ്റയ്ക്ക് നേരിടുന്ന ഒരു ഫൈറ്ററോടുള്ള ബഹുമാനമാണ് എനിക്ക് വിനയന്‍ ചേട്ടനോട് തോന്നിയത്. ഞാന്‍ അങ്ങോട്ട് പോയി സിനിമ ചെയ്യുകയായിരുന്നു. എന്റെ മനസാക്ഷിക്ക് ശരിയെന്ന് തോന്നിയതാണ് ചെയ്തത്. ദിലീപേട്ടനൊക്കെ അന്ന് എനിക്ക് എതിരെ നിന്നു.

എന്നാല്‍ ഇന്ന് ദിലീപേട്ടന്റെ അവസ്ഥ വളരെ ദയനീയമാണ്. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ കോടതി ശിക്ഷിക്കട്ടെ. അതല്ലാതെ ഇല്ലാക്കഥകള്‍ ദയവായി പടച്ചുവിടാതിരിക്കുക. ദിലീപേട്ടനെ നശിപ്പിക്കരുത്. ഇത്രയും പറഞ്ഞില്ലെങ്കില്‍ അത് നന്ദികേടായിപ്പോകും. ഇതൊരു അപേക്ഷയാണ്.

എന്റെ അഭിപ്രായം പറഞ്ഞതുകൊണ്ട് ദയവ് ചെയ്ത ഉപദ്രവിക്കരുത്. അത്താഴപ്പട്ടിണിക്കാരനാണ്. ഇപ്പോഴും ഒരു സിനിമയ്ക്ക് വേണ്ടി ഒരുപാട് പേരോട് ചാന്‍സ് ചോദിച്ച് വിളിക്കുന്ന നടനാണ് ഞാന്‍. അതുകൊണ്ട് വേദനിപ്പിക്കരുത്.

LEAVE A REPLY