ജിമ്മി അലക്‌സ് (28) റ്റാമ്പായില്‍ നിര്യാതനായി

0
308

റ്റാമ്പാ, ഫ്‌ളോറിഡ : അമ്പലത്തുങ്കല്‍ അലക്‌സിന്റെയും (ചാണ്ടപ്പിള്ള) റോസിലിയുടെയും ഇളയമകന്‍ ജിമ്മി അലക്‌സ് (28) നിര്യാതനായി.

ഒര്‍ലാന്‍ഡോയിലെ യൂണിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ ഡോക്ടറേറ്റ് ബിരുദ വിദ്യാര്‍ത്ഥി ആയിരുന്ന അദ്ദേഹം ജൂലൈ 28ന് ആണ് മരണമടഞ്ഞത്.

ഓഗസ്റ്റ് 2 ബുധനാഴ്ച, റ്റാമ്പായില്‍ സെഫ്‌നറിലെ സെന്‍റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍ (5501 Williams Rd, Seffner, FL 33584) 6 മണി മുതല്‍ 9 വരെ പൊതുദര്‍ശനം നടത്തപ്പെടും.

ഓഗസ്റ്റ് 3 വ്യാഴാഴ്ച 10 മണിക്ക് അവിടെ വച്ചു തന്നെ ഷിക്കാഗോ സീറോ മലബാര്‍ രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്കാര ശുശ്രുഷകള്‍ നടത്തും . തുടര്‍ന്ന് സംസ്കാരം റിവര്‍വ്യൂ സെറെനിറ്റി മെഡോസില്‍ (Serentiy Meadows, 6919 Providence Rd, Riverview FL 33578) നടക്കും.

സഹോദരങ്ങള്‍ : ജിജോ അലക്‌സ് , ജിജി അലക്‌സ്. സഹോദരപത്‌നി: അനീഷ അലക്‌സ് . സഹോദരപുത്രിമാര്‍ : സോഫിയ & ഗബ്രിയേലാ.

LEAVE A REPLY