പി യു ചിത്രക്ക്‌ ധനസഹായം നല്‍കാന്‍ മന്ത്രിസഭ തീരുമാനം; സികെ വിനീതിന്‌ സെക്രട്ടേറിയേറ്റ്‌ അസിസ്റ്റന്റ്‌ നിയമനം

0
310

തിരുവനന്തപുരം : അത്‌ലെറ്റ്‌ പി.യു ചിത്രയ്‌ക്ക്‌ പ്രതിമാസം പതിനായിരം രൂപ സ്‌കോളര്‍ഷിപ്പ്‌ നല്‍കാനും, പരിശീലനത്തിനും ഭക്ഷണ ചെലവിനുമായി പ്രതിദിനം 500 രൂപ അനുവദിക്കാനും മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി.

കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ വഴി ഡോ.എ.പി.ജെ അബ്ദുള്‍കലാം സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയില്‍ഉള്‍പ്പെടുത്തിയാണ്‌ പ്രതിമാസം പതിനായിരം രൂപ നല്‍കുക. പാലക്കാട്‌ മുണ്ടൂര്‍ സ്വദേശിയായ ചിത്ര ഏഷ്യന്‍ അത്‌ലെറ്റിക്‌ മീറ്റില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയിരുന്നു.

പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ. വിനീതിന്‌ സ്‌പോര്‍ട്‌സ്‌ ക്വാട്ടയില്‍ സെക്രട്ടേറിയറ്റ്‌ അസിസ്റ്റന്റിന്‌ സമാനമായ തസ്‌തികയില്‍ നിയമനം നല്‍കും.

ഏജീസ്‌ ഓഫീസില്‍ ഓഡിറ്ററായിരുന്ന വിനീതിനെ മതിയായ ഹാജരില്ലെന്ന കാരണം പറഞ്ഞ്‌ ജോലിയില്‍നിന്ന്‌ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിട്ടസാഹചര്യത്തിലാണ്‌ സര്‍ക്കാര്‍ നിയമനം നല്‍കുന്നത്‌.

LEAVE A REPLY