ഈ വാര്‍ത്ത കേട്ടാല്‍ കേരളം ഞെട്ടും. ദിലീപ് ഒന്നുമല്ല, സ്രാവുകള്‍ വരുന്നു

0
21064

 

കൊച്ചി: മലയാളസിനിമയിലെ യുവനടിയെ ആക്രമിച്ച കേസില്‍ ഗൂഡാലോചനയ്ക്കുപിന്നിലുള്ള ദീലിപ് അകത്തായപ്പോള്‍ കേരളം ഞെട്ടിയെങ്കില്‍ കൂടുതല്‍ ഞെട്ടലിനായി ഒരുങ്ങാനാണ് പോലീസ് പറയുന്നത്. ദിലീപിനു പിന്നാലെ സ്രാവുകള്‍ അറസ്റ്റിലാകാന്‍ പോകുകയാണ്. നടിയെ ആക്രമിച്ചതില്‍ അറസ്റ്റിലായ പള്‍സര്‍ സുനി പറയുന്നതു പോലെ ദിലീപൊന്നും സ്രാവല്ല, ഇതിലും വലിയ സ്രാവുകള്‍ പിന്നിലുണ്ട്. കാവ്യമാധവനും ദീലീപിനും പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴി തന്നെ പോലീസ് പൊളിച്ചു കൊടുത്തിരിക്കുകയാണ്. ഒരു പ്രാവശ്യം കാവ്യമാധവനെ ചോദ്യം ചെയ്തെങ്കിലും വെറുതെ വിട്ടു. അതു വീട്ടിലെത്തിയാണ് ചോദ്യം ചെയ്തത്. എന്നാല്‍ പോലീസിന്‍റെആദ്യത്തെ ചോദ്യത്തില്‍ തന്നെ കാവ്യ കള്ളത്തരം പറഞ്ഞതോടെ പോലീസ് കണ്ടെത്തി കഴിഞ്ഞു. പള്‍സര്‍ സുനിയെ അറിയുമോ എന്ന ചോദ്യത്തിനു അറിയില്ല എന്നായിരുന്നു മറുപടി. എന്നാല്‍ പത്തോളം സിനിമകളില്‍ പള്‍സര്‍സുനിയുമായി ദിലീപ് സഹകരിച്ചിട്ടുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞു. അതില്‍ മൂന്നു സിനിമകളില്‍ നായിക കാവ്യയായിരുന്നു.

കാവ്യ -സുനി ബന്ധം
കാവ്യയുടെ ഷൂട്ടിംഗ് സൈറ്റുകളില്‍ കൊണ്ടുവന്നുകൊണ്ടിരുന്നതു പള്‍സര്‍സുനിയായിരുന്നു. കാവ്യക്കും നടിയോടു വിരോധമുണ്ട്. ദിലീപിന്‍റെയുംകാവ്യയുടെയും രഹസ്യബന്ധം പരസ്യമാക്കി ദിലീപേട്ടന്‍റെ വിവാഹജീവിതം തകര്‍ത്തവള്‍. കൂടെ നിന്നിട്ടു ചതിച്ചുവെന്നാണ് നടിയെ കുറിച്ചുള്ള ആരോപണം. കാവ്യ പറയുന്നതെല്ലാം ബുദ്ധിപൂര്‍വമാണെങ്കിലും അതിലും തന്ത്രപരമായിട്ടാണ് പോലീസ് കളിച്ചത്. അടുത്തത് കാവ്യയുടെ അമ്മ. ശരിക്കും മാഡമായി മാറുമെന്നാണ് സിനിമലോകത്തിലെ വാര്‍ത്ത. സ്വന്തം മകളുടെ ജീവിതം നശിപ്പിച്ച നടിയോടുള്ള വിരോധം. പണവും സ്വാധീനവും വേണ്ടുവോളമുണ്ടെങ്കിലും വൈരാഗ്യംഅടങ്ങുന്നില്ല. അല്ലെങ്കില്‍ മകളുടെ കൂടെ നിന്നു പ്രവര്‍ത്തിക്കുന്നു. കൂട്ടു്പ്രതിയായി വരും. പള്‍സര്‍സുനി കൊണ്ടുപോയി നടിയുടെ വീഡിയോസിഡി എത്തിച്ചതും കാവ്യയുടെ സ്ഥാപനത്തിലാണ്. അതെല്ലാം ഇവരെ കുരുക്കാകും. മുകേഷ്, സിദ്ധിഖ് തുടങ്ങിയവരുടെ റോളുകളെല്ലാം പോലീസിനു ഭദ്രമായി ലഭിച്ചു കഴി്ഞ്ഞു. ഗൂഡാലോചനയില്‍ കൂടുതല്‍ താരങ്ങള്‍ ഉണ്ടെന്ന വിലയിരുത്തല്‍ ശരിവയ്ക്കുന്നതാണ് പോലീസ് നടപടി. ഏതായാലും കാവ്യയും അമ്മയും മാത്രമല്ല, മലയാള സിനിമയില്‍ ദിലീപിനെയും കാവ്യയേയും സംരക്ഷിച്ച സൂപ്പര്‍താരവും കുടുങ്ങുമെന്നുറപ്പായി.

പള്‍സര്‍സുനിയും ദിലീപും
2013 മാര്‍ച്ച് മുതല്‍ 2014 നവംബര്‍ വരെ ഏകദേശം പത്തോളം സിനിമകളുടെ സെറ്റില്‍ ഇരുവരും ഒന്നിച്ചുണ്ടായിരുന്നുവെന്നാണ് പൊലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2013 മുതലുള്ള ദിലീപിന്‍റെ സിനിമകളുടെ ലൊക്കേഷനില്‍ ഉണ്ടായിരുന്ന സാക്ഷികളുടെ മൊഴിയെടുത്തപ്പോഴാണ് പൊലീസിനു കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ഈ കാലഘട്ടത്തില്‍ ദിലീപ് അഭിനയിച്ച ചില സിനിമകളില്‍ കാവ്യയും ഉണ്ടായിരുന്നു. പള്‍സര്‍ സുനിയെ അറിയില്ലെന്നായിരുന്നു ദിലീപും കാവ്യയും നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇരുവരുടേയും വാദങ്ങളെല്ലാം തള്ളിയാണ് ഇപ്പോള്‍ അന്വേഷണസംഘം പുതിയ നിഗമനത്തിലെത്തിയിരിക്കുന്നത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കാവ്യയ്ക്ക് ഇന്നോ നാളെയോ പൊലീസ് നോട്ടീസ് നല്‍കുമെന്നാണ് വിവരം. ഈ മാസം 25നാണ് കാവ്യയെ, ദിലീപിന്‍റെ ആലുവയിലെ വസതിയിലെത്തി എ.ഡി.ജി.പി: ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാവ്യയുടെ അമ്മ ശ്യാമളയേയും നേരത്തെ ചോദ്യം ചെയ്തിരുന്നു. സുനിലിനെ അറിയില്ലെന്ന കാവ്യയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന് നേരത്തെ തന്നെ അന്വേഷണ സംഘം വ്യക്തമാക്കുകയും ചെയ്തിരുന്നു.

LEAVE A REPLY