ദിലീപ് പക വീട്ടുമെന്നു ‘അമ്മ’ അറിഞ്ഞിരുന്നു… മുൻപ് ഇരയായവർ മൗനം പാലിച്ചു …. താരരാജാക്കന്മാരും ഭയപ്പെട്ടിരുന്നു

0
19496

കൊച്ചി: ഒരിക്കല്‍ മനസിലേക്ക് പക കടന്നു വന്നാല്‍ അവരെ തകര്‍ക്കുന്ന വൈരാഗ്യവുമായി കഴിയുന്ന ആളാണു ദിലീപെന്നു അമ്മയിലെ സൂപ്പര്‍താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അറിയമായിരുന്നു. സിനിമ നടിയെ ആക്രമിച്ച കേസില്‍ പോലും സിനിമതാരങ്ങള്‍ക്ക് അറിവുണ്ടായിരുന്നു. അക്രമിക്കപ്പെട്ട നടിയോടുള്ള ദിലീപിന്‍റെ പക സിനിമ മേഖലയില്‍ മാത്രമല്ല, കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷത്തിനും അറിയാമായിരുന്നു. നടിയെ മലയാള സിനിമമേഖലയില്‍ നിന്നും മാറ്റിയതിനു പിന്നില്‍ ദിലീപാണെന്നു മാത്രമേ ജനം മനസിലാക്കിയിരുന്നുള്ളൂ. അതും പല സിനിമ പ്രസിദ്ധീകരണങ്ങളിലൂടെ ലഭിച്ച വിവരത്തില്‍ നിന്നും.

എന്നാല്‍ മഞ്ജുവാര്യര്‍ -ദീലീപ് വിവാഹബന്ധം നിലനില്‍ക്കേ സഹപ്രവര്‍ത്തകയായ നടി കാവ്യയുമായി ദിലീപിനുണ്ടായിരുന്ന ബന്ധം പലരും ചോദ്യം ചെയ്യാന്‍ മടിച്ചു. കാരണം ദിലീപിന്‍റെ വൈരാഗ്യത്തിനു പാത്രമായാല്‍ സിനിമ ലോകത്തില്‍ നിന്നും അപ്രത്യക്ഷമാകുമെന്ന അറിവായിരുന്നു ഇത്. എന്നാല്‍ അമേരിക്കന്‍ഷോയില്‍ കാവ്യയും ദീലിപും ദമ്പതികളെ പോലെ പെരുമാറിയതും വസിച്ചതും ഇരയായ നടി മഞ്ജുവിനെ അറിയിച്ചിരുന്നു. ഇതിന്‍റെ പേരിലാണ് ഇവരുടെ കുടുംബബന്ധം തകര്‍ന്നത്. ഇതിന്‍റെ വൈരാഗ്യത്തില്‍ മലയാളസിനിമയില്‍ നിന്നും നടിയെ പുറത്താക്കി. നടിയെ മാത്രമല്ല, മഞ്ജുവിനോടു സൗഹൃദമുണ്ടായിരുന്ന ഗിതുമോഹന്‍ദാസ്, സംയുക്തവര്‍മ, യുവതാരങ്ങള്‍ എന്നിവര്‍ക്കെല്ലാം തിരിച്ചടി നേരിട്ടുണ്ട്. പലരുടെയും സിനിമകള്‍ കൂവി തോല്‍പിക്കാന്‍ ആലുവ സംഘം ശ്രമിച്ചിട്ടുണ്ടെന്നതും വാര്‍ത്തകള്‍ പുറത്തു വരുന്നു.

ലിബര്‍ട്ടി ബഷീര്‍ അല്പം കടന്ന വാക്കുകളിലൂടെ ഇതിനെ സാധുകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. സംയുക്തയെ പോലും വീട്ടിലിരുത്താന്‍ ദിലീപിനു കഴിഞ്ഞു. സംയുക്തയുടെ ഭര്‍ത്താവ് ബിജുമേനോന്‍ പിടിച്ചു നിന്നതു തന്നെ ഭാഗ്യം കൊണ്ടും കുഞ്ചാക്കോ കൂട്ടുകെട്ടിന്‍റെ ബലത്തിലാണ്. സുകുമാരന്‍റെ മക്കളായ ഇന്ദ്രജിത്തിനോടും പ്രഥ്വിയോടും വൈരാഗ്യവുമുണ്ട്. ഇതെല്ലാം എല്ലാവര്‍ക്കും അറിയാം.മഞ്ജുവിനോടു അടുപ്പം കാണിക്കുന്നവരെയെല്ലാം മലയാള സിനിമയില്‍ നിന്നും പുറത്താക്കാനുള്ള ദിലീപിന്‍റെ നീക്കത്തിന്‍റെ അവസാനഇരയാണ് അക്രമിക്കപ്പെട്ട നടി. ഈ ആക്രമണത്തെ കുറിച്ചു സിനിമലോകത്തിനു അറിവില്ലെങ്കിലും ഏതു മാര്‍ഗവും ഈ നടന്‍ സ്വീകരിക്കുമെന്ന ഒരു വി്ശ്വാസം സിനിമ നടന്‍മാര്‍ക്കും നടിമാര്‍ക്കും ഉണ്ടായിരുന്നു. അതു കൊണ്ടാണ് ഇപ്പോഴും സത്യങ്ങള്‍ തുറന്നു പറയാന്‍ സിനിമ ലോകം മടിക്കുന്നത്. അമ്മ എന്നസംഘടനയെ കുറിച്ച് വ്യക്തമായി അറിയാവുന്ന ഇടവേളബാബുവിനെ ചോദ്യം ചെയ്തത്. ബാബുവിന്‍റെ കൈയില്‍ നിന്നും കൂടുതല്‍വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.

LEAVE A REPLY