മാഡം ഉടന്‍ കുടുങ്ങും. ബിനാമി ഗായികയും പത്തനംതിട്ട മാഡവും ദിലീപിന്‍റെ വലംകൈകള്‍

0
24773

 

സിനിമ നടിയെ പീഡിപ്പിച്ച സംഭവത്തില്‍ മലയാളസിനിമയുടെ ജനപ്രിയനായകന്‍ ദിലീപ് അകത്തായതോടെ മാഡത്തിന്‍റെ പിന്നാലെ പോലീസ് അന്വേഷണം നീളുന്നു. പത്തനംതിട്ടക്കാരിയായ സിനിമ നടി മോഡലായി കൊച്ചിയില്‍ സ്ഥിരതാമസമാക്കി ദിലീപുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കുകയും നടന്‍റെ സഹായത്തോടെ ഏതാനും സിനിമകളില്‍ നായികയായി വിലസുകയും ചെയ്തു. മോഡല്‍ രംഗത്തു മാത്രമല്ല ക്വട്ടേഷന്‍ രംഗത്തും സജീവ സാന്നിധ്യമാണ് ഇവരെന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇതു കൂടാതെദിലീപിന്‍റെ സമ്പത്തിക സ്രോതസ് പരിശോധിക്കുമ്പോള്‍ ഗായികനടിയെ സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തി പോലീസ് നിരീക്ഷിക്കുന്നത്. കോടികളുടെ ആസ്തി സ്വന്തമാക്കിയിരിക്കുന്ന ഗായികനടിയ്ക്കു ദിലീപുമായിബന്ധമുണ്ടെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ഇവരുടെ റീയല്‍ എസ്റ്റേറ്റ് ബിസിനസ ഇടപാടുകളെ പോലീസ് നിരിക്ഷിച്ചു വരികയാണ്. ദിലീപിന്‍റെ വീട്ടില്‍ ആദായനികുതി റെയ്ഡ് നടന്നപ്പോള്‍ തന്നെ ഗായികയുടെ വീട്ടിലും റെയ്ഡ് നടന്നിരുന്നു. കോട്ടയംകാരിയാണെങ്കിലും കൊച്ചിയിലാണ് സ്ഥിരതാമസം. വിദേശത്താണ് ഇവരുടെ ഇടപാടുകളെന്നും കണ്ടെത്തി. സമാനതകളും ബന്ധങ്ങളും ഇവരെയം കേസിലേക്ക് വലിച്ചിഴയ്ക്കുകയാണ്.

LEAVE A REPLY