അമേരിക്കയില്‍ പൊന്നാടകളുടെ വിലാപം

2
3071

 

വിഭിന്നമായ കേരളീയ സംസ്കാരത്തിന്‍റെ ഭാഗമായി സമൂഹത്തില്‍ ഏറെ ബഹുമാനിക്കപ്പെടുന്നവര്‍ക്കും വിവിധ മേഖലകളില്‍ ശ്രേഷ്ഠമായ സംഭാവനകള്‍ നല്‍കിയവര്‍ക്ക് ബഹുമാനസൂചകമായി നല്‍കുന്ന ആദരവാണ് പൊന്നാട. രാജഭരണക്കാലം മുതല്‍ നാളിതുവരെ അര്‍ഹമായ പൊന്നാടകള്‍ ലഭിച്ചവരെന്നും ആദരണീയരാണെന്ന് പറയാതെ വയ്യ. അമേരിക്കയില്‍ നിന്നും പൊന്നാടകളുടെ വിലാപം ഉയരുകയാണ്. മലയാളികള്‍ ഏറെ ആദരവോടെ കാണുന്ന പൊന്നാടകള്‍ ഇവിടെ അപഹാസ്യമായ രീതിയില്‍ തരംതാഴുന്ന അവസ്ഥയിലാണ്. പൊന്നാടയുടെ മഹാല്‍മ്യം മനസിലാകാതെയാണ് ജാതിമത സാമൂഹ്യ സാംസ്കാരിക സംഘടനകള്‍ അവ നല്‍കുന്നത്. സംഘടനയുടെ കേന്ദ്രസംഘടനകളും,   ചെറുസംഘടനകളും മതസംഘടനകളും പൊന്നാടയെ അപഹാസ്യമാക്കുന്നതില്‍ മുന്‍പന്തിയിലാണ്.

ആദരിക്കാന്‍ പൊന്നാടകള്‍ക്ക് ഏറെ ചെലവു കുറവായതു കൊണ്ടാണ് സംഘടനകള്‍ ഈ വഴി തേടുന്നത്.ഒരു വേദിയില്‍ ഒരേപൊന്നാട കൊണ്ടു പത്ത് പേരെ ആദരിക്കുന്ന തരംതാണ പരിപാടിയും ചില വേദികളില്‍ കാണാറുണ്ട്. ആദരവേറ്റു വാങ്ങിയവര്‍ സ്റ്റേജില്‍ ഉപേക്ഷിച്ചു പോയ പൊന്നാടകള്‍ മടക്കി സൂക്ഷിച്ച് അടുത്ത പരിപാടിക്കായി ഉപയോഗിക്കുന്നതും ഏറെയാണ്.

പച്ചമലയാളത്തില്‍ പറഞ്ഞാല്‍ യാതൊരു യോഗ്യതയും ഇല്ലാത്തവർക്കും   ഇവിടെ ആദരവ് പൊന്നാട കൊണ്ടാണ്. മുഖ്യാതിഥി മുതല്‍ പ്രോഗ്രാമിനു ഭക്ഷണം നല്‍കിയ കാറ്ററിംഗ് സ്ഥാപനത്തിന്‍റെ ഉടമയെ പോലും ഒരേ വേദിയില്‍ പൊന്നാട അണിയിക്കും.( കാറ്ററിംഗുക്കാരന്‍റെ ബില്ലില്‍ പൊന്നാട ലഭിച്ചതിന്‍റെ കുറവും പ്രതീക്ഷിക്കാം). മലയാളിയുടെ സംസ്കാരം ഉയര്‍ത്തിപ്പിടിക്കാന്‍ അഹോരാത്രം പ്രയത്നിക്കുന്ന സംഘടനാ നേതാക്കള്‍ ദയവായി പൊന്നാടയെന്താണ് ആദ്യം മനസിലാക്കാന്‍ ശ്രമിക്കുക. പൊന്നാടയുടെ മഹാല്‍മ്യം അറിയുക. ഭക്ഷണം വിളമ്പിയവരെയും മൈക്ക് സെറ്റുക്കാരനെയും ഭാരവാഹികളെയും വല്ല നല്ല പൂവുകള്‍ നല്‍കി ആദരിക്കുക. ഗുരുശ്രഷ്ഠവര്യമാര്‍ക്കും സമൂഹത്തില്‍ ഉന്നത വ്യക്തിത്വങ്ങള്‍ക്കും അര്‍ഹതപ്പെട്ട പൊന്നാടയെ ബഹുമാനിക്കുക. നിരന്നു നിന്ന പൊന്നാടകള്‍ ഏറ്റു വാങ്ങുമ്പോള്‍ അത് നിങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതല്ലെന്നു മനസിലാക്കുക.

2 COMMENTS

  1. സ്വന്തമായി പ്ലാക് ഉണ്ടാക്കി കൊണ്ടുവന്നു സംഘാടകരുടെ പിന്നാലെ നടന്നു, സ്റ്റേജിൽ സ്വീകരിയ്ക്കുന്ന മഹാന്മാർ വേറെയും ഉണ്ട് ഇവിടെ .

LEAVE A REPLY