സിനിമാലോകം ഞെട്ടലില്‍ , കേന്ദ്ര എന്‍ഫോഴ്സ്മെന്‍റ് കേരളത്തിലേക്ക്

1
2977

 

കൊച്ചി: സിനിമ നടിയെ  പീഡിപ്പിക്കാന്‍ ഗൂഡാലോചന നടത്തിയ സിനിമയിലെ ജനകീയനടന്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ ഞെട്ടിയ സിനിമാലോകം വീണ്ടും ഞെട്ടി വിറക്കുകയാണ്    . കുഴല്‍പ്പണത്തട്ടിപ്പും ഭൂമാഫിയ പ്രവര്‍ത്തനവും നികുതി തട്ടിപ്പും സിനിമലോകത്തെ ബാധിച്ചിരിക്കുന്ന അര്‍ബുദമാണെന്നു കണ്ടെത്തിയ സാഹചര്യത്തില്‍ കേരളത്തിലെ പരിശോധനയ്ക്കു പുറമേ കേന്ദ്ര എന്‍ഫോഴ്സ്മെന്‍റും രംഗത്തിറങ്ങുന്നു.

ബോളിവുഡിലെ കോടികളുടെ നികുതിത്തട്ടിപ്പുമായി ദക്ഷിണേന്ത്യയിലെ സിനിമസൂപ്പര്‍താരങ്ങള്‍ കളംനിറഞ്ഞു കളിക്കുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ പരിശോധന. സൂപ്പര്‍താരങ്ങളില്‍ ഭൂരിപക്ഷവും ഭൂമിമാഫിയ സംഘത്തില്‍ ഇടനിലക്കാരായും ബിനാമിവച്ചുള്ള കളിക്കും രംഗത്തുണ്ടെന്നു വ്യക്തമായി കഴിഞ്ഞു. സൂപ്പര്‍താരങ്ങള്‍ മാത്രമല്ല, അടുത്ത കാലത്തു കളം നിറഞ്ഞു കളിക്കുന്ന യുവതാരങ്ങള്‍ ഉള്‍പ്പെടെ കുഴല്‍പ്പണക്കാരായി വിലസുകയാണ്. കേരളത്തില്‍ മാത്രമല്ല വിദേശനാടുകളില്‍ പോലും നിക്ഷേപം സ്വരൂപിക്കുന്ന സംഘം സിനിമനിര്‍മാണവുമായി രംഗത്തിറങ്ങി കഴിഞ്ഞു. ഏതാനും സിനിമകളില്‍ ചെറിയ റോളുകളില്‍ മാത്രം രംഗപ്രവേശനം ചെയ്തവര്‍ നായകവേഷം പോലും കെട്ടാതെ സിനിമനിര്‍മിക്കുന്ന തലത്തിലേക്ക് ഉയര്‍ന്നതു ബിനാമിയായും ഭൂമാഫിയസംഘത്തില്‍ കണ്ണിയായി വിലസുന്നതു കൊണ്ടാണന്നു വ്യക്തമായി കഴിഞ്ഞു.

സിനിമതാരങ്ങളില്‍ നടന്‍മാര്‍ മാത്രമല്ല, നടികളും ക്വട്ടേഷന്‍രംഗത്തു വിലസുന്നുണ്ട്. ചില ഗായികനടികമാര്‍ പോലും ബിനാമികളായി വിലസുകയും കോടികളുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്നു. കൊച്ചി കേന്ദ്രികരിച്ചാണ് ഈ തട്ടിപ്പെല്ലാം നടക്കുന്നത്. ദിലീപ് അറസ്റ്റിലായതോടെയാണ് നടികളെ കേന്ദ്രീകരിച്ചും വാര്‍ത്തകള്‍ വന്നതും ഉന്നത തല അന്വേഷണം ആരംഭിച്ചതും. ഇതെല്ലാം വാസ്തവമാണെന്നും തെളിവു ലഭിച്ചുവെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു.

ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നു കേള്‍ക്കുന്നതു സുഖകരമായ വാര്‍ത്തകളല്ല. ദിലീപ് ഈ കേസില്‍ നിന്നും രക്ഷപ്പെട്ടാലും ഭൂമി ഇടപാടുകളും കൈയേറ്റങ്ങളും ദിലീപിനെ പിടിമുറുക്കും. വിദേശത്തുള്ള ബന്ധുക്കളുടെയും സ്നേഹിതരുടെയും ബിനാമികളുടെയും പേരിലും വാങ്ങി കൂട്ടിയിരിക്കുന്നതു പൊക്കുമെന്നാണ് അറിയുന്നത്. ഇതു തന്നെയാണ് മറ്റു നടന്‍മാര്‍ക്കും നടിമാര്‍ക്കും ബാധകമാകുന്നത്. ഇപ്പോള്‍ ദീലിപ് പുറത്തിറങ്ങിയാലും പ്രശ്നമാണെന്ന സ്ഥിതിയാണുള്ളത്. ചാലക്കുടിയിലെ ഡി സിനിമാസ്, കുമരകത്തെ ഭൂമി ഇടപാട് എന്നിങ്ങനെ ദിലീപിനെ ബാധിച്ചിരിക്കുന്ന ബാധകള്‍ വെറുതെ ഇറങ്ങിപോകില്ല. ഏകദേശം 600 കോടിരൂപയുടെ ഭൂമിഇടപാടുകള്‍ ബിനാമിപേരില്‍ ദിലീപ് നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ചുരുങ്ങിയ കാലം കൊണ്ടു മലയാള സിനിമയെ കൈപ്പിടിയിലൊതുക്കിയ നടനാണ് ദിലീപ്. കോടികള്‍ മുതല്‍മുടക്കി ട്വന്‍റി ട്വന്‍റി നിര്‍മിച്ചപ്പോള്‍ മുതല്‍ ദിലീപിന്‍റെ ലാഭക്കൊയ്ത്ത് ആരംഭിച്ചുവെന്നാണ് കണക്ക്.

1 COMMENT

LEAVE A REPLY