മായാവതി രാജ്യസഭ എംപി സ്ഥാനം രാജിവെച്ചു

0
344

ന്യൂഡല്‍ഹി : ബിഹുജന്‍ സമാജ്‌ വാദി പാര്‍ട്ടി നേതാവും രാജ്യസഭ അംഗവുമായ മായാവതി രാജ്യസഭ എംപി സ്ഥാനം രാജിവെച്ചു. ദളിത്‌ പ്രശ്‌നം പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ രാജ്യസഭാംഗത്വം രാജിവെയ്‌ക്കുമെന്ന മായാവതി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

പ്രതിഷേധ സൂചകമായി സഭയില്‍ നിന്ന്‌ ഇറങ്ങിപ്പോവുകയും ചെയ്‌തിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഇപ്പോള്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്‌.

ശഹരണ്‍പൂരില്‍ പീഡനത്തിനിരയായ ദളിതരെ കാണാന്‍പോലും അനുവദിക്കുന്നില്ലെന്നും ഉത്തര്‍പ്രദേശില്‍ മഹാഗുണ്ടാരാജാണ്‌ നടക്കുന്നതെന്നും മായാവതി പറഞ്ഞു.

ദളിത്‌ വിഷയത്തില്‍ ഇപ്പോള്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഇപ്പോള്‍ തന്നെ രാജിവെയ്‌ക്കാന്‍ ഒരുക്കമാണെന്ന്‌ ക്ഷോഭത്തോടെ വിളിച്ചുപറഞ്ഞാണ്‌ മായാവതി ഇറങ്ങിപോയത്‌

LEAVE A REPLY